Rape Case
തമിഴ്‌നാട്: തമിഴ്‌നാട്ടിൽ പതിനഞ്ചുകാരിയെ ബന്ധുവും ഒമ്പത് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. കേസില്‍ പ്രതികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള ഏഴ് പേര്‍ക്കായി ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കുട്ടി സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പെൺകുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ട ക്ലാസ് ടീച്ചര്‍ കുട്ടിയോട് സംസാരിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് സ്കൂള്‍ അധികൃതരാണ് പീഡനവിവരം പൊലീസിനെ അറിയിച്ചത്.
കുട്ടിയുടെ ബന്ധുവിന്‍റെ മകനാണ് പീഡിപ്പിച്ചതെന്നാണ് വിവരം. കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു പീഡനം നടന്നത്. ബന്ധുവിനെ കൂടാതെ ഒമ്പത് സുഹൃത്തുക്കളും തന്നെ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവം അറിഞ്ഞ ടീച്ചര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനേയും പിന്നീട് വിദ്യാഭ്യാസ വകുപ്പിനേയും വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ മണ്ടിയമ്പാക്കം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വില്ലുപുരം ഓള്‍ വിമന്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…
പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…