Garbage dumped in front of Gurudeva temple in Varkala; A BJP worker who was interrogated was stabbed and injured; The accused is in custody
തിരുവനന്തപുരം: വർക്കല ഇടവയിൽ ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ചു. ഇടവ സ്വദേശി ദിനേശനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ദിനേശനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അയൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് കുത്തിപരിക്കേൽപ്പിച്ചത്. ക്ഷേത്ര ദർശനം കഴിഞ്ഞ് വരുന്നവഴിയാണ് ഗുരുദേവ ക്ഷേത്രത്തിന് മുന്നാലായി ഒരാൾ മാലിന്യം നിക്ഷേപിക്കുന്നത് ദിനേശന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ ഭാഗത്ത് നിന്ന് അപ്രത്യക്ഷിത ആക്രമണമുണ്ടായത്. ദിനേശന്റെ തലയിലാണ് കുത്തേറ്റത്. തലയിൽ എട്ടോളം സ്റ്റിച്ചുണ്ടെന്ന് പോലീസ് അറിയിച്ചു.
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…