രമേഷ് ലേഖക്
പി. ശർമ ഒലി സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിനുമെതിരെ നേപ്പാളിൽ ‘ജെൻ -സി ‘ തലമുറയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിനിടെ പാർലമെന്റിലേക്കു നടന്ന പ്രതിഷേധ മാർച്ചിനു നേരേ പോലീസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. നാനൂറിലേറെപ്പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവരിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്ന് ന്യൂ ബനേശ്വറിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ കഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ റാലികൾ നടക്കുകയാണ്. റാലികൾക്കു നേരെ പൊലീസ് ജലപീരങ്കികളും കണ്ണീർ വാതകവും പ്രയോഗിക്കുന്നുണ്ട്. അതിനിടെ, അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജിവച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ് ലേഖക് പ്രധാനമന്ത്രി കെ.പി.ശർമ ഒലിക്ക് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞവർഷം ജൂലൈയിലാണ് ലേഖക് ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റെടുത്തത്.
സെപ്റ്റംബർ 4-ന് ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്ത 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ നിരോധനമേർപ്പെടുത്തിയിരുന്നു. ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകളെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ നിരോധനമാണ് പ്രക്ഷോഭത്തിന് തീ കൊളുത്തിയത്. നിയമപരമായ നടപടിയെന്നാണ് സർക്കാർ ഇതിനെ ന്യായീകരിക്കുന്നതെങ്കിലും, ഇത് വിമർശകരെയും സംഘടിത പ്രക്ഷോഭങ്ങളെയും അടിച്ചമർത്താനുള്ള ശ്രമമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ടിക് ടോക്ക്, റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് യുവജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…