CRIME

മതം മാറാനായി പ്രേരിപ്പിച്ചതിനു 17കാരി ആത്മഹത്യ ചെയ്ത സംഭവം:മുഖ്യപ്രതിയായ കന്യാസ്ത്രീയെ പൊന്നാടയണിച്ച് സ്വീകരിച്ചു : എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

ചെന്നൈ: പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ കന്യാസ്ത്രീയെ പൊന്നാടയണിച്ച് സ്വീകരിച്ച് എംഎല്‍എ. കേസിലെ മുഖ്യപ്രതി സാഗയ മേരി നിര്‍ബന്ധമായി മതം മാറ്റത്തിന് പ്രേരിപ്പിച്ചതിനെ തുടര്‍ന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. എന്നാൽ ഇങ്ങനെയുള്ള കുറ്റവാളിയെ സ്വീകരിക്കാനെത്തിയത് ഡിഎംകെ എംഎല്‍എ ഇനിഗോ ഇരുദയരാജ് ആണ്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

അതേസമയം ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചിതയായ സാഗയ മേരിയെ എംഎല്‍എ സ്വീകരിച്ചത്. ട്രിച്ചി സെന്‍ട്രല്‍ ജയിലില്‍ എത്തിയായിരുന്നു സ്വീകരണം. ഇതുകൂടാതെ കന്യാസ്ത്രീയെ പൊന്നാടയണിയിച്ച് സ്വീകരിച്ച ചിത്രങ്ങള്‍ എംഎല്‍എ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്യ്തു.

എന്നാൽ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സാഗയ മേരി സ്വയം ത്യാഗം ചെയ്യുകയായിരുന്നുവെന്നാണ് ഇവരെ ന്യായികരിച്ചുകൊണ്ട് എംഎല്‍എ പോസ്റ്റില്‍ പറഞ്ഞത്. മതസൗഹാര്‍ദത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നീതി വിജയിക്കുമെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഇതോടെ ഡിഎംകെ എംഎല്‍എക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ജനുവരി 31നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് കേസ് സിബിഐക്ക് കൈമാറിയത്. പതിനേഴുകാരിയായ പെണ്‍കുട്ടി ജനുവരി 19നായിരുന്നു വിഷം കഴിച്ച് മരിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീ സാഗയ മേരി നിരന്തരമായി തന്നെ പീഡിപ്പിച്ചിരുന്നുവെന്നും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നതായും മരിക്കുന്നതിന് മുമ്പ് കുട്ടി വെളിപ്പെടുത്തിയിരുന്നു

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

8 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

8 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

10 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

14 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

18 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

20 hours ago