Featured

ഓച്ചിറയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടു പോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; കുട്ടിയെ കടത്തിയത് ബാംഗ്ലൂരിലേക്കെന്ന് സംശയം


കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് റിപ്പോർട്ട്. മേമന ബ്രാഞ്ച് സെക്രട്ടറിയുടെ മകനായ ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളുടെ 13 കാരിയായ മകളെ കഴിഞ്ഞ ദിവസമാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി റോഷനും സംഘവും പെണ്‍കുട്ടിയുമായി ബാംഗ്ലൂരി​ലേക്ക് കടന്നതായി പോലീസിന് സംശയം ഉണ്ടായിരിക്കുന്നത്. നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതോടെയാണ് പോലീസ് ഉണര്‍ന്നത്.

അക്രമികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കായംകുളത്ത് നിന്നും കണ്ടെത്തിയിരുന്നു. നാട്ടിൽത്തന്നെയുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പൊലീസിന് മൊഴി നൽകിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബം ഓച്ചിറ – വലിയകുളങ്ങര പ്രദേശത്ത് വഴിയോരക്കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. ഒരു മാസമായി ഇവര്‍ ഇവിടെയുണ്ട്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് ഒരു സംഘമാളുകൾ ഇവരെ ആക്രമിക്കുകയായിരുന്നു.

ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളി. ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ചൊവാഴ്ച രാവിലെ മാതാപിതാക്കള്‍ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

admin

Recent Posts

“നരേന്ദ്രമോദി കരിമൂർഖൻ” ; അധികാരത്തിലെത്തിയാൽ തിരിഞ്ഞുകൊത്തും ; പ്രധാനമന്ത്രിയെയും ബിജെപിയെയും അധിക്ഷേപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയെ അവഹേളിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കരിമൂർഖനോട് ഉപമിച്ചാണ് രേവന്ത് റെഡ്ഡി മോദിയെ…

21 mins ago

കേന്ദ്രം ബിജെപി ഭരിക്കുന്നതിന്റെ രാഷ്ട്രീയ നേട്ടം എല്‍ഡിഎഫ് കൊയ്യുന്നു | യുവരാജ് ഗോകുല്‍

കേരളത്തിലെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ രാഹുല്‍ - പിണറായി കലഹം തീരും. അതു കേരള സ്‌പെഷ്യല്‍ മാത്രമാണ്. പ്രത്യയശാസ്ത്രപരമായി സിപിഎം അണികള്‍…

26 mins ago

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ ‘ അടിതെറ്റി’ ! കാൽ വഴുതി വീണ് മമത ബാനർജി ; നാല് മാസത്തിനുളളിൽ മൂന്നാമത്തെ അപകടം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഹെലികോപ്ടറിൽ കാൽവഴുതി വീണു. ധൃതിയിൽ സീറ്റിലിരിക്കാൻ…

59 mins ago

അവസാനമായി ചിഹ്നം ഒന്നുകാണാൻ തടിച്ചുകൂടി സഖാക്കൾ !

വോട്ടെടുപ്പ് ഇന്നലെ രാത്രി വരെ നീണ്ടതിന്റെ കാരണം ഇത് ; വീഡിയോ കാണാം....

1 hour ago

കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുന്നു ! പാർട്ടിയെ വളർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് ശ്രമിക്കേണ്ടത് ; ബിജെപിയെ പാഠം പഠിപ്പിക്കാനല്ലെന്ന് ശോഭ സുരേന്ദ്രൻ

ആലപ്പുഴ : കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാർട്ടിയിലുള്ള നേതാക്കമാരെ എങ്ങനെ ശരിയായി…

2 hours ago

രാജ്‌ഭവന്റെ പരിഗണനയിൽ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; ഒപ്പുവച്ചത് ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പടെയുള്ളവ

തിരുവനന്തപുരം∙ രാജ്‌ഭവന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുളള…

2 hours ago