Kerala

ആലുവയിൽ സ്‌കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവം; ഡ്രൈവർക്കും സ്‌കൂൾ അധികൃതർക്കും വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

എറണാകുളം : ആലുവ എടത്തലയിൽ വിദ്യാർത്ഥിനി സ്‌കൂൾ ബസിൽ നിന്ന് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവർക്കും സ്‌കൂൾ അധികൃതർക്കും വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പും പ്രാഥമിക അന്യേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു

മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക അന്യേഷണത്തിലാണ് സ്‌കൂൾ മാനേജ് മെന്റിനും ഡ്രൈവർക്കും വീഴ്‌ച്ച പറ്റിയതായി കണ്ടെത്തിയത്. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും മോട്ടർ വാഹന വകുപ്പ് ശുപാർശ ചെയ്തു. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലാണ്. വാഹനത്തിന്റെ ഡോർ അബദ്ധത്തിൽ തുറന്നു പോകുന്നത് തടയാനുള്ള സുരക്ഷ ഗ്ലാസ് ഷീൽഡ് നഷ്ടമായതായി പരിശോധനയിൽ കണ്ടെത്തി. സ്‌കൂളിലെ മറ്റ് ആറ് ബസുകൾക്കും സമാന തകരാറുള്ളതായും കണ്ടെത്തി.

ഈ വാഹനങ്ങളിൽ സുരക്ഷ ഷീൽഡ് ഘടിപ്പിച്ചതിനു ശേഷം മാത്രമേ സർവ്വീസ് നടത്താൻ അനുമതിയുള്ളു. വാഹന പരിശോധനക്ക് ശേഷം വിദശമായ റിപ്പോർട്ട് പോലീസ് തയാറാക്കും. വിദ്യാഭ്യാസ വകുപ്പും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. ബസിൽ അനുവദനീയമായതിലധികം വിദ്യാർത്ഥികളെ കയറ്റിയതായും കണ്ടെത്തി. ആലുവ അൽ ഹിന്ദ് സ്‌കൂളിൽ ആണ് സംഭവം നടന്നത്. ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽ പെട്ടത്.

Anandhu Ajitha

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

14 hours ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

15 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

15 hours ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

15 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

16 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

16 hours ago