Kerala

41 വർഷം പൂർത്തിയാക്കി കാരയക്കാട് ലീയോ ആർട്സ് & സ്പോർട്സ് ക്ലബ്ബ്; വാർഷികവും ഓണാഘോഷവും ഇന്ന് വൈകിട്ട് 5.30 ന് SHV ഹൈസ്ക്കൂളിൽ

കാരയക്കാട് ലീയോ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 41-ാം വാർഷികവും ഓണാഘോഷവും ഇന്ന് വൈകിട്ട് 5.30 ന് SHV ഹൈസ്ക്കൂളിൽ നടക്കും. ബഹു. ചെങ്ങന്നൂർ MLA ശ്രീ. സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് ശ്രീ. എസ്.എസ്.ചന്ദ്രസാബു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി ശ്രീരാജ്.കെ സ്വാഗതം ആശംസിക്കുകയും ക്ലബ്ബ് മുൻ പ്രസിഡന്റും ജനറൽ കൺവീനറുമായ ഡി.ഹരികുമാർ റിപ്പോർട്ട് അവതരിപ്പിക്കുകയും ഫോക്ക്ലോർ അക്കാഡമി ചെയർമാൻ ശ്രീ. ഒ എസ്. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.

കെ എസ് ഇ ബി ചീഫ് എൻജിനീയറായി നിയമിതനായ ക്ലബ്ബ് അംഗം പി.കെ.പ്രേംകുമാറിനേയും ആരോഗ്യ സർവ്വകലാശാലയിൽ നിന്നും എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്കിൽ ഒന്നാം റാങ്കു നേടിയ പി.വി. അശ്വതിയേയും ഈ അദ്ധ്യയന വർഷം എസ് എസ് എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ A+ നേടിയ കുട്ടികളേയും എം ബിബിസ് വിജയിച്ച സജിൻ സന്തോഷിനേയും ജില്ലാ പഞ്ചായത്തംഗം ശ്രീമതി. ഹേമലതാ മോഹൻ ആദരിക്കും.

മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എൻ.പദ്മാകരന്റ , അംഗങ്ങളായ പ്രദീപ്.ഡി., പ്രമോദ് കാരക്കാട്, അനു .റ്റി, പുഷ്പ കുമാരി, ക്ലബ്ബ് രക്ഷാധികാരിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.ആർ. വിജയകുമാർ, SHVHS മാനേജർ കെ.കൊച്ചു കൃഷ്ണപിള്ള , വിദ്യാവിലാസിനി വായനശാല പ്രസിഡന്റ് പി.വിജയചന്ദ്രൻ എന്നിവർ ആശംസകളർപ്പിക്കും. ക്ലബ്ബ് ജോ.സെക്രട്ടറി സുകുമാരക്കുറുപ്പ് എം.എൻ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യും.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

2 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

2 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

3 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

10 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

11 hours ago