India

രാ​ഹു​ലി​ന് ഭീ​ക​ര​വാ​ദം പ്ര​ശ്ന​മ​ല്ലെ​ങ്കി​ല്‍ എ​സ്പി​ജി സു​ര​ക്ഷ വേ​ണ്ടെ​ന്ന് എ​ഴു​തി ന​ല്‍​കാൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രിയുടെ നിർദ്ദേശം; ഭീകരവാദമല്ല തൊ​ഴി​ലി​ല്ലാ​യ്മ​യാണ് ഇന്ത്യയിലെ പ്രശ്നമെന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അവകാശ വാദത്തെ പൊളിച്ചടുക്കി സു​ഷ​മ​ സ്വരാ​ജ്

ദില്ലി: രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​ശ്നം ഭീ​ക​ര​വാ​ദ​മ​ല്ലെ​ന്നും തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണെ​ന്നു​മു​ള്ള കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വാദത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. രാ​ഹു​ലി​ന് ഭീ​ക​ര​വാ​ദം പ്ര​ശ്ന​മ​ല്ലെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കു​ന്ന എ​സ്പി​ജി സു​ര​ക്ഷ വേ​ണ്ടെ​ന്ന് വ​യ്ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ​ സ്വരാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

“രാ​ഹു​ലി​ന് ഭീ​ക​ര​വാ​ദം ഒ​രു പ്ര​ശ്ന​മ​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ എ​ന്തി​നാ​ണ് താ​ങ്ക​ള്‍​ക്ക് എ​സ്പി​ജി സു​ര​ക്ഷ. അ​ത് വേ​ണ്ട എ​ന്ന് എ​ഴു​തി ന​ല്‍​കൂ.​ രാ​ജീ​വ് ഗാ​ന്ധി വ​ധ​ത്തി​നു ശേ​ഷം താ​ങ്ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ല്ലാം ത​ന്നെ സു​ര​ക്ഷാ​വ​ല​യ​ത്തി​നു​ള്ളി​ലാ​ണ്. അ​ങ്ങ​നെ​യി​രി​ക്കെ, രാ​ജ്യ​ത്ത് ഭീ​ക​ര​വാ​ദ​മേ​യി​ല്ല എ​ന്നാ​ണ് താ​ങ്ക​ളു​ടെ അ​ഭി​പ്രാ​യ​മെ​ങ്കി​ല്‍ സു​ര​ക്ഷ വേ​ണ്ടെ​ന്നു വ​യ്ക്ക​ണം”- സു​ഷ​മ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നി​ലെ ബ​ലാക്കോ​ട്ടി​ല്‍ ഇ​ന്ത്യ ന​ട​ത്തി​യ സൈ​നി​ക ന​ട​പ​ടി​ക്ക് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ല്‍, ന​മ്മു​ടെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ അ​തി​നെ ക​ണ​ക്ക​റ്റ് വി​മ​ര്‍​ശി​ക്കു​ക​യാ​ണ് ചെ​യ്ത​ത്- സു​ഷ​മ കു​റ്റ​പ്പെ​ടു​ത്തി.

ജെ​യ്ഷ്- ഇ- ​മു​ഹ​മ്മ​ദി​നെ​തി​രാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് ബി​ജെ​പി ഒ​റ്റ​യ്ക്ക നേ​ടും എ​ന്നാ​ണ് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​തെ​ന്നും ഇ​ത് തീ​ര്‍​ത്തും ബാ​ലി​ശ​മാ​ണെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ചെ​യ്ത ന​ട​പ​ടി​ക​ളെ വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ 2008ല്‍ ​മു​ബൈ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​പ്പോ​ള്‍ യു​പി​എ എ​ന്തു​കൊ​ണ്ട് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല എ​ന്ന് ആ​ലോ​ചി​ക്ക​ണ​മെ​ന്നും സു​ഷ​മ ഓ​ര്‍​മ്മ​പ്പെ​ടു​ത്തി. സു​ര​ക്ഷ, വി​ക​സ​നം, ക്ഷേ​മം എ​ന്നീ മൂ​ന്ന് പ്ര​ധാ​ന മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ര്‍​ത്തി​യാ​ണ് ബി​ജെ​പി​യും എ​ന്‍​ഡി​എ​യും 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വേ​യാ​ണ് സു​ഷ​മ സ്വ​രാ​ജ് ഈ ​വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യ​ത്.

admin

Recent Posts

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…

25 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു!49 മണ്ഡലങ്ങള്‍ തിങ്കളാഴ്ച ബൂത്തിലേക്ക്

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…

26 mins ago

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…

1 hour ago