സിഡ്നി : ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ ഇന്ത്യൻ യുവതിയുമായി പ്രണയത്തിലാണെന്ന് സൂചന. മെൽബണിൽ സ്ഥിരതാമസമാക്കിയ വിനി രാമൻ എന്ന ഇന്ത്യൻ യുവതിയുമായി മാക്സ്വെൽ അടുപ്പത്തിലാണെന്നാണ് വാർത്ത.
ഇവരുടെ വിവാഹം ഉടനുണ്ടാകുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, വിനിയുടെ ഇൻസ്റ്റാഗ്രാമിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ അനവധിയാണ്. രണ്ടു വർഷത്തിലധികമായി ഇരുവരും പ്രണയത്തിലാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വരുന്ന വാർത്ത.
ക്രിക്കറ്റ് മേഖലയിലുള്ള പല പ്രമുഖ താരങ്ങളും ഇന്ത്യൻ യുവതികളെ വിവാഹം കഴിച്ചിട്ടുണ്ട്. ഓസീസ് താരം ഷോൺ ടെയ്റ്റ്, ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ, ന്യൂസിലൻഡ് താരം ഗ്ലെൻ ടർണർ, പാകിസ്ഥാൻ താരം ഹസൻ അലി, തുടങ്ങിയവരും ഇന്ത്യൻ യുവതികളെ വിവാഹം കഴിച്ചവരാണ്. പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക് വിവാഹം കഴിച്ചിരിക്കുന്നത് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെയാണ്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…