god-father
ഹൈദരാബാദ് : ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രങ്ങളിലൊന്നായ ഗോഡ് ഫാദർ റിലീസിന് തയ്യാറെടുക്കുന്നു.ചിരഞ്ജീവിയാണ് നായക വേഷത്തിൽ എത്തുന്നത്. ഒരു പുതിയ അവതാരത്തിൽ അദ്ദേഹത്തെ അവതരിപ്പിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റ് സെപ്റ്റംബർ 28 ന് അനന്തപുരിൽ വൈകുന്നേരം 6 മണിക്ക് നടക്കും. മോഹൻ രാജ സംവിധാനം ചെയ്ത ഗോഡ്ഫാദർ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്.
ചിരഞ്ജീവിയും മറ്റ് അണിയറപ്രവർത്തകരും പ്രീ-റിലീസ് ഇവന്റിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
മോഹൻലാലും മഞ്ജു വാര്യരും അഭിനയിച്ച മലയാള ചിത്രം ലൂസിഫറിന്റെ ഒരു രൂപാന്തരമാണ് ഗോഡ്ഫാദർ. തെലുങ്ക് ചിത്രം യഥാർത്ഥ പതിപ്പിനേക്കാൾ കൂടുതൽ ആക്ഷൻ ത്രില്ലറായി ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ . നയൻതാര, സത്യദേവ്, ബിജു മേനോൻ, മുരളി മോഹൻ എന്നിവരടങ്ങുന്ന ശക്തമായ താരനിരയാണ് ഗോഡ്ഫാദറിലുള്ളത്. ബോളിവുഡ് താരം സൽമാൻ ഖാൻ ആദ്യമായി ഒരു തെലുങ്ക് സിനിമയിൽ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ചതിന് സമാനമായ കഥാപാത്രത്തെയാണ് സൽമാൻ ഖാൻ അവതരിപ്പിക്കുന്നത്. . ചിത്രം ഒക്ടോബർ 5 ന് തിയറ്ററുകളിൽ എത്തും .
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…
തിരുവനന്തപുരം : എസ്ഐആറിനോട് അനുബന്ധിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് അവസാനിക്കും .കരട് വോട്ടർപട്ടിക 23-നാകും പ്രസിദ്ധീകരിക്കുക. വിതരണം…