സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്ന പോലീസ് സംഘം
പതിനൊന്നാം നൂറ്റാണ്ടിലെ സ്മാരകത്തിൽ നിന്ന് സുരക്ഷ ഉദ്യോഗസ്ഥർ വാഗ്ദേവിയുടെ (സരസ്വതി ദേവി) വിഗ്രഹം കണ്ടെത്തിയതിനെ തുടർന്ന് മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാലയിലും കമൽ മൗലയുടെ പള്ളിയിലും സുരക്ഷ വർദ്ധിപ്പിച്ചതായി പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ ജില്ലാ ഭരണകൂടം വിഗ്രഹം നീക്കം ചെയ്തതോടെ വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ച് ഹിന്ദു സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ആഹ്വാനം ചെയ്തതിനാൽ 200 ഓളം പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചതായി പോലീസ് അധികൃതർ കൂട്ടിച്ചേർത്തു.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സംരക്ഷിച്ചിരിക്കുന്ന ഈ സ്ഥലം ഹിന്ദുക്കൾ വാഗ്ദേവിയുടെ ക്ഷേത്രമായി കണക്കാക്കുന്നു, മുസ്ലീങ്ങൾ അതിനെ കമൽ മൗലയുടെ പള്ളിയായി കണക്കാക്കുന്നു. 2003 ഏപ്രിൽ 7-ന് പുറപ്പെടുവിച്ച ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ചകളിൽ നമസ്‌കരിക്കാനും ഹിന്ദുക്കൾക്ക് ചൊവ്വാഴ്ചകളിൽ പ്രാർത്ഥന നടത്താനും അനുവാദമുണ്ട്.
“ഞായറാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ ഭോജ്ശാലയ്ക്കുള്ളിൽ വാഗ്ദേവിയുടെ വിഗ്രഹം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് അധികൃതർ വിഗ്രഹം നീക്കം ചെയ്തു. അന്വേഷണം നടക്കുകയാണ്, ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാൻ ശ്രമിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, സെക്ഷൻ 456 (അതിക്രമിച്ച് കയറൽ), 153 എ (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295 (ആരാധനാലയത്തെ അപമാനിക്കുകയോ മലിനമാക്കുകയോ ചെയ്യുക) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.” – ധാർ പോലീസ് സൂപ്രണ്ട് മനോജ് കുമാർ സിംഗ് പറഞ്ഞു.
സ്മാരകത്തിന്മേൽ അവകാശമുന്നയിക്കുന്ന ഭോജ്ശാല സംഘർഷ് കമ്മിറ്റി അംഗം ഗോപാൽ ശർമ്മ വിഗ്രഹം നീക്കം ചെയ്തതിന് ജില്ലാ ഭരണകൂടത്തെ വിമർശിച്ചു. ‘ഞായറാഴ്ച രാവിലെ ഭോജ്ശാലയ്ക്കുള്ളിൽ വിഗ്രഹത്തിന്റെ ഫോട്ടോയും വീഡിയോയും ഞങ്ങൾ കണ്ടു, പക്ഷേ ഞങ്ങൾ എത്തിയപ്പോഴേക്കും ഭരണകൂടം അത് നീക്കം ചെയ്തു. വിശ്വാസത്തിന്റെ കാര്യമായതിനാൽ അവർ വിഗ്രഹം പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. ഞങ്ങൾ വളരെക്കാലമായി പോരാടുകയാണ്. വിഗ്രഹം തിരികെ സ്ഥാപിച്ചില്ലെങ്കിൽ ഞങ്ങൾ തെരുവിലിറങ്ങും” ഗോപാൽ ശർമ്മ പറഞ്ഞു.
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…