Kerala

നിപ ജാഗ്രതയിൽ സംസ്ഥാനം; മൂന്ന് കേന്ദ്രസംഘങ്ങൾ ഇന്ന് കോഴിക്കോട് എത്തും; തിരുവനന്തപുരത്ത് പനി ബാധിച്ച വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: മൂന്നാമതും നാല് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിൽ. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് എത്തും. അതിനിടെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ചികിത്സയിലുള്ള ഒൻപത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

കോഴിക്കോട് നിപ സ്ഥീരീകരിച്ച സാഹചര്യത്തിലാണ് മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയിൽ എത്തുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംആർ സംഘവും കോഴിക്കോടെത്തും. പകർച്ചവ്യാധി പ്രതിരോധ വിദ്ഗ്ധരടങ്ങുന്നതാണ് മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങള്‍ ഈ സംഘം നൽകും.

അതേസമയം, നിപ റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ ജില്ലാ ഭരണ കൂടം നിയന്ത്രണങ്ങൾ കർശനമാക്കി. മരുതോങ്കര, ആയഞ്ചേരി, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലും പാറ, വില്ല്യപ്പള്ളി പഞ്ചായത്തുകളിലെ ഭൂരിഭാഗം വാർഡുകളും കണ്ടൈൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ഇതിനു പുറമേ ജില്ലയിൽ മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

അതിനിടെ, തിരുവനന്തപുരത്ത് പനി ബാധിച്ച മെഡിക്കൽ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ഐസലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഡിഎസ് വിദ്യാർത്ഥിയാണ് നിരീക്ഷണത്തിൽ ഉള്ളത്. നിപ ആശങ്കകളുടെ പശ്ചാത്തലത്തിൽ കടുത്ത പനി ഉള്ളതിനാലാണ് വിദ്യാർത്ഥിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയത്. ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

anaswara baburaj

Recent Posts

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് പാക് ഡ്രോൺ! ബിഎസ്എഫ് വെടി വച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…

42 mins ago

പാക് പട്ടാളത്തെയും പോലീസിനെയും കല്ലെറിഞ്ഞ് ഇന്ത്യൻ പതാക ഉയർത്തി ജനങ്ങൾ

ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി

57 mins ago

കരമനയിലെ അഖിലിന്റെ കൊലപാതകം ! ഒരാൾ കൂടി പിടിയിൽ; വലയിലായത് അക്രമി സംഘമെത്തിയ കാറിന്റെ ഡ്രൈവർ

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിലായി. പ്രതികളെത്തിയ ഇന്നോവ കാറിന്റെ ഡ്രൈവർ അനീഷാണ് പിടിയിലായിരിക്കുന്നത്.…

1 hour ago

“തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നു!” – ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ

തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം, വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎം…

2 hours ago

ശിവൻകുട്ടി അണ്ണാ… ഇതാണോ ഫൈവ് സ്റ്റാർ കള്ളുഷാപ്പ് ?

ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി റൂമെടുക്കാൻ വന്നതാകും അല്ലെ സഖാക്കളേ ?

2 hours ago

ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണ് ? മറ്റൊരു മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ കെൽപ്പുള്ള നേതാവാരാണ് ? രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകാൻ മോദിക്ക് മാത്രമേ കഴിയൂ ! ഇൻഡി സഖ്യത്തെ പരിഹസിച്ച് അമിത് ഷാ

തെലങ്കാന : ഇൻഡി സഖ്യത്തിന് പ്രധാനമന്ത്രിയായി ചൂണ്ടിക്കാണിക്കാൻ ഒരു മുഖമില്ലെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ…

2 hours ago