Sports

സൂപ്പർ കപ്പിൽ ഗോകുലത്തിന് തോൽവിയോടെ തുടക്കം; എടികെ മോഹന്‍ ബഗാനെതിരെ ഒന്നിനെതിരേ അഞ്ചു ഗോളുകളുടെ വമ്പൻ തോൽവി

കോഴിക്കോട് : സൂപ്പര്‍ കപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ തന്നെ തോൽവി വഴങ്ങി ഗോകുലം കേരള. ഐഎസ്എല്‍ ജേതാക്കളായ എടികെ മോഹന്‍ ബഗാന്‍. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോൽവി. എടികെയ്ക്കായി ലിസ്റ്റന്‍ കൊളാസോ ഇരട്ട ഗോളുമായി തിളങ്ങി. ഹ്യൂഗോ ബോമസ്, മന്‍വീര്‍ സിങ്,കിയാന്‍ നസ്സിരി എന്നിവരാണ് എടികെയ്ക്കായി വല കുലുക്കിയത്. സെര്‍ജിയോ മെന്‍ഡിഗുറ്റക്‌സിയയുടെ വകയായിരുന്നു ഗോകുലത്തിന്റെ ആശ്വാസ ഗോള്‍.

ആറാം മിനിറ്റില്‍ ലിസ്റ്റന്‍ കൊളാസോയിലൂടെ എടികെ ആദ്യം വലകുലുക്കിയത്. ഗോകുലം പ്രതിരോധ താരം ഹക്കുവില്‍ നിന്ന് പന്ത് റാഞ്ചിയ ഹ്യൂഗോ ബോമസിന്റെ ഗോള്‍ശ്രമം ഗോകുലം ഗോള്‍കീപ്പര്‍ ഷിബിന്‍ രക്ഷപ്പെടുത്തിയെങ്കിലും ഇടതുവിങ്ങിലേക്ക് പോയ പന്ത് റാഞ്ചിയെടുത്ത് ബോമോ നല്‍കിയ പാസ് ലിസ്റ്റണ്‍, കീപ്പറിന് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.

27-ാം മിനിറ്റില്‍ ലിസ്റ്റനിലൂടെ തന്നെ എടികെ രണ്ടാം ഗോളും നേടി. സ്വന്തം ഹാഫില്‍ നിന്നുവന്ന ലോങ്‌ബോള്‍ പിടിച്ചെടുത്ത ലിസ്റ്റണ്‍, ഒരു തകർപ്പൻ ലോങ് റേഞ്ചറിലൂടെയാണ് ഗോൾ കണ്ടെത്തിയത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ എടികെ മൂന്നാമതും സ്‌കോര്‍ ചെയ്തു. ഇത്തവണ ബോമസാണ് വലകുലുക്കിയത്

63-ാം മിനിറ്റില്‍ മന്‍വീര്‍ സിങ് എടികെയുടെ നാലാം ഗോൾ നേടി . ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറി ബോമസ് നല്‍കിയ പാസില്‍ നിന്നാണ് മന്‍വീര്‍ സിങ് സ്‌കോര്‍ ചെയ്തത്.

71-ാം മിനിറ്റിലായിരുന്നു ഗോകുലത്തിന്റെ സെര്‍ജിയോ മെന്‍ഡിഗുറ്റക്‌സിയ ആശ്വാസ ഗോള്‍ നേടിയത് .

ഇന്‍ജുറി ടൈമില്‍ എടികെ തങ്ങളുടെ അഞ്ചാം ഗോളും നേടി. ഗോകുലം പ്രതിരോധ താരം പവൻ കുമാര്‍ ക്ലിയർ ചെയ്യാൻ ശ്രമിച്ച പന്ത് എടികെ താരം കിയാന്‍ നസ്സിരിയുടെ തലയില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

1 hour ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

1 hour ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

2 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

3 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

3 hours ago

കെട്ടിടം നിർമ്മിക്കാൻ ഇനി സിമന്റ് വേണ്ട !! നിർമ്മാണ മേഖലയിൽ പുതിയ പരിസ്ഥിതി വിപ്ലവം ;വമ്പൻ കണ്ടെത്തലുമായി ശാസ്ത്രലോകം

ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…

4 hours ago