Kerala

മിശ്രിത രൂപത്തിലാക്കിയ സ്വർണ്ണം പാന്റ്‌സിനുള്ളിൽ തേച്ചു പിടിപ്പിച്ച് കടത്താൻ ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. അനധികൃമായി കടത്താൻ ശ്രമിച്ച 302 ഗ്രാം സ്വർണ്ണവുമായാണ് യുവാവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. വിപണിയിൽ 14. 69 ലക്ഷം രൂപ വിലരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. മിശ്രിത രൂപത്തിലാക്കിയ സ്വർണ്ണം പെയ്ന്റ് അടിക്കുന്ന രീതിയിൽ പാന്റ്‌സിനുള്ളിൽ തേച്ചു പിടിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. പെട്ടെന്ന് ശ്രദ്ധയിൽപ്പെടാതിരിക്കാൻ ലൈനിംഗ് മാതൃകയിൽ മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തു. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.

അതേസമയം ഇക്കഴിഞ്ഞ ദിവസങ്ങളിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയിരുന്നു. മൂന്നരക്കിലോ സ്വർണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മൂന്ന് പേരെ ഡിആർഐ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവർ എമർജൻസി ലാമ്പ്, ടോർച്ച് എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു !

മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL

7 mins ago

വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്ന് വിമാനത്താവള അധികൃതർ ; അന്വേഷണം ശക്തമാക്കി പോലീസ്

ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ്…

37 mins ago

കേരളത്തിലും നരേന്ദ്രമോദി തരംഗമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും

കേരളത്തിലെ മോദി വിരുദ്ധ പ്രൊപോഗാണ്ട മദ്ധ്യമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് I R…

44 mins ago

ഇനി വോട്ടെണ്ണലിന് കാണാം …!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

ഇനി വോട്ടെണ്ണലിന് കാണാം ...!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

52 mins ago

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

1 hour ago

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

3 hours ago