Friday, May 17, 2024
spot_img

കണ്ണൂർ അഗതിമന്ദിരത്തിൽ ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു; നാല്​ പേരുടെ നില ഗുരുതരം

കണ്ണൂര്‍:കണ്ണൂരിലെ അഗതിമന്ദിരത്തിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരാൾ മരിച്ചു. അന്തേവാസി 65 കാരനായ പിതാംബരൻ ആണ് മരിച്ചത്. സിറ്റി അവേരയിലെ തണൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള അഗതിമന്ദിരത്തിലാണ് അന്തേവാസികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. സംഭവം റിപ്പോർട്ട് ചെയ്തത് ഉച്ചയോടെയാണ്.

വിഷബാധയേറ്റ മറ്റു നാലുപേരായ അബ്ദുള്‍ സലാം , റഫീഖ്, ഗബ്രിയേല്‍, പ്രകാശന്‍ എന്നിവരെ കണ്ണൂര്‍ ശ്രീ ചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്തിൽനിന്നാണ് വിഷബാധയുണ്ടായതെന്ന കൃത്യമായ നിഗമനത്തിലെത്താൻ ആശുപത്രി ഇതുവരെയും അധികൃതർക്ക് സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് അഗതിമന്ദിരം അധികൃതരും വ്യക്തത വരുത്തിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ആട്ടപ്പൊടിയിൽനിന്നോ വെള്ളത്തിൽനിന്നോ ആകാം വിഷബാധയേറ്റതെന്നാണ് സ്ഥാപന അധികൃതർ ഇപ്പോൾ നൽകുന്ന സൂചന.എന്തായാലും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles