Categories: Kerala

മന്ത്രിമാർ കൂട്ടത്തോടെ ജയിലിലേക്ക്?? സ്വപ്ന, സരിത്ത് മൊഴികളിൽ നാലു മന്ത്രിമാർ, നടന്നത് വൻ സാമ്പത്തിക ഇടപാടുകൾ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളിൽ 4 മന്ത്രിമാരെക്കുറിച്ച് പരാമർശമുണ്ടെന്ന് സൂചനകൾ. ഈ മന്ത്രിമാരുമായുള്ള അടുപ്പവും ഇടപാടുകളും പ്രതികൾ കസ്റ്റംസിനു മൊഴി നൽകിയതായാണ് ലഭ്യമായ വിവരങ്ങൾ. ഇതിനുപുറമെ, മന്ത്രിമാരിൽ ചിലർ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നതായി മൊഴിയിലുണ്ട്. ഇരുവരുടേയും മൊഴികളിൽ ഉന്നതരുടെ ഇടപാടുകളെക്കുറിച്ച് പരാമർശം വന്നതോടെ തിരക്കിട്ട കൂടിയാലോചനയിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ.

കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണർ സുമിത്കുമാർ ദില്ലിയിലെത്തി കസ്റ്റംസ് ബോർഡുമായി ചർച്ച നടത്തിയിട്ടുണ്ട്. അദ്ദേഹം ഇന്ന് മടങ്ങിയെത്തും. മാത്രമല്ല, എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സ്പെഷ്യൽ ഡയറക്‌ടർ പ്രശാന്ത് കുമാർ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി മടങ്ങിയെന്നാണ് ലഭ്യമായ വിവരങ്ങൾ. അതേസമയം സിഡാക്കിന്റെ സഹായത്തോടെ സ്വപ്നയുടെ ഫോണിൽ നിന്നും വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തിരുന്നു. ഇതിൽ നിന്നും സുപ്രധാന വിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരും പറഞ്ഞ വിവരങ്ങളാണ് രഹസ്യരേഖയായി കസ്റ്റംസ് കോടതിയിൽ നൽകിയിരുന്നത്.

B4 Admin

Recent Posts

രാഷ്ട്രീയ പ്രക്ഷോഭങ്ങളല്ല, ദേശീയബോധത്തിന്റെ ഉണർവാണ് ശാശ്വതമായ മാറ്റം കൊണ്ടുവരുന്നത്: പ്രക്ഷോഭ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ നിരീക്ഷണം ശ്രദ്ധേയമാകുന്നു!

പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കോ അക്രമണാസക്തമായ പ്രക്ഷോഭങ്ങൾക്കോ സമൂഹത്തിൽ ഒരിക്കലും ശാശ്വതമായ നന്മകൾ കൊണ്ടുവരാൻ സാധിക്കില്ലെന്നും, മറിച്ച് പൗരന്മാരില്‍ ദേശീയബോധവും സനാതന…

20 minutes ago

പുതിയ ത്രീ സ്റ്റാർ ബാറുകൾക്ക് ലൈസൻസില്ല: കർശന നിയന്ത്രണങ്ങളുമായി കേരളത്തിന്റെ പുതിയ കരട് മദ്യനയം പുറത്ത്!

സംസ്ഥാനത്ത് പുതിയതായി ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിർണ്ണായക കരട് മദ്യനയം പുറത്തുവന്നു. നിലവിൽ…

2 hours ago

ഭഗവാൻ ശ്രീരാമനെ പുകഴ്ത്തിയ ജാവേദ് അക്തറിനെതിരെ മൗലാന സാജിദ് റഷീദി: പേര് ‘റാം പാൽ’ എന്നാക്കാൻ പരിഹാസം

ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…

4 hours ago

ദില്ലിയിൽ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിന്റെ പുണ്യപേജുകൾ കീറിയതായി ആരോപണം: 45കാരൻ അറസ്റ്റിൽ, പ്രതിഷേധവുമായി സിഖ് സമൂഹം

ദില്ലിയിലെ പശ്ചിമ മേഖലയിലുള്ള തിലക് നഗറിലെ ഷാഹ്പുര ഗുരുദ്വാരയിൽ സിഖ് മതവിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ചതായി…

4 hours ago

പാകിസ്ഥാനെ വീഴ്ത്തി ഭാരതത്തിന് പത്താം സാഫ് കിരീടം: തുടർച്ചയായി മൂന്നാം കിരീടനേട്ടത്തോടെ ചരിത്ര ഹാട്രിക്

ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം…

4 hours ago

അതിർത്തി കടന്നെത്തിയ ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് സൈനികർ കൈയേറ്റം ചെയ്തതായി ആരോപണം: ദൃശ്യങ്ങൾ പുറത്ത്, സൈനികൻ സുരക്ഷിതമായി ഭാരതത്തിൽ തിരിച്ചെത്തി

മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി)…

5 hours ago