Kerala

വിമാനത്താവളം വഴി കടത്തിയ സ്വർണവുമായി മുങ്ങി; മലപ്പുറം സ്വദേശിയായ യുവാവിനെ തിരഞ്ഞ് ക്വട്ടേഷൻ സംഘം വീട്ടിൽ

മലപ്പുറം: സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വീണ്ടും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ
വിമാനത്താവളം വഴി കടത്തിയ സ്വർണവുമായി മുങ്ങിയ യുവാവിനെ തേടി ക്വട്ടേഷൻ സംഘം വീട്ടിലെത്തിയതായി റിപ്പോർട്ട്.

ഒരു കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ (Karipur Airport) നിന്ന് മുങ്ങിയ പുറമേരി സ്വദേശിയെ തേടിയാണ് ക്വട്ടേഷൻ സംഘം വീട്ടിലെത്തിയത്. കാസർകോട് ഉപ്പള സ്വദേശികൾക്കായി ഷാർജയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കോടി രൂപയുടെ സ്വർണക്കട്ടികളുമായെത്തിയ യുവാവാണ് മുങ്ങിയത്. ജനുവരി ഒന്നിന് പുലർച്ചെയാണ് സ്വർണവുമായി യുവാവ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

എന്നാൽ സ്വർണം ഇടപാടുകാർക്ക് നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു. ഇയാളെ കാത്ത് കാസർകോട് സംഘം വിമാനത്താവളത്തിന് പുറത്തുനിന്നിരുന്നു. സ്വർണം ലഭിക്കാതായതോടെ കാസർകോട് നിന്നെത്തിയ സംഘം യുവാവിന്റെ പുറമേരിയിലെ വീട്ടിലും ഭാര്യവീട്ടിലും അന്വേഷിച്ചെത്തിയത് വീട്ടുകാരിലും നാട്ടുകാരിലും ഭീതി പരത്തിയിട്ടുണ്ട്. യുവാവ് വീട്ടിൽ എത്തിയില്ലെന്നാണ് വീട്ടുകാർ കാസർകോട് സംഘത്തെ അറിയിച്ചത്. യുവാവിന്റെ ഭാര്യവീട്ടിലും ഇതേ സംഘമെത്തി അന്വേഷണം നടത്തിയെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

admin

Recent Posts

ഡ്രൈവര്‍ ലൈംഗിക ആംഗ്യം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി ! മേയര്‍ക്കും ഭര്‍ത്താവിനും കാറിലുള്ളവര്‍ക്കുമെതിരെ ഡ്രൈവര്‍ യദു നാളെ കോടതിയില്‍ പരാതി നല്‍കും

തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…

13 mins ago

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…

53 mins ago

രാത്രി 9 മണിക്കു ശേഷം അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളും വേണ്ട ! രാത്രി10 നും 2 ഇടയ്ക്ക് വൈദ്യുതി ക്രമീകരണം; വൈദ്യുതി ലാഭിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി. രാത്രി 9 മണി കഴിഞ്ഞാൽ അലങ്കാര…

2 hours ago