Saturday, May 4, 2024
spot_img

കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി; പിന്നിൽ സ്വർണ്ണക്കടത്ത് സംഘം?

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചം​ഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ നിന്ന 33 കാരനായ ഹനീഫയെ അഞ്ചം​ഗ സംഘം കാറിൽ വന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൂന്ന് മാസം മുൻപാണ് ഹനീഫ ​ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് ഇടപാടാണെന്നു തന്നെയാണ് പോലീസ് പറയുന്നത്.

അതേസമയം ഒരുമാസം മുൻപ് സമാനമായ രീതിയിൽ പ്രവാസിയായ അഷ്റഫിനെ കൊയിലാണ്ടിയിൽനിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. വീട്ടിലെത്തിയ അഞ്ചം​ഗ സംഘം തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് പരിക്കുകളോടെ തടിമില്ലിലാണ് അഷ്റഫിനെ കണ്ടെത്തിയത്. ഇവരെ കണ്ടെത്താൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ഈ സംഘമാണോ ഹനീഫയുടെ തട്ടിക്കൊണ്ടുപോകലിനും പിന്നിലെന്നാണ് പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. അതേസമയം അജ്ഞാതർ തട്ടിക്കൊണ്ടുപോയ ഹനീഫ ഏതെങ്കിലും തരത്തിൽ സ്വർണക്കടത്തിനുള്ള ക്യാരിയറായി പ്രവർത്തിച്ചിരുന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles