ദില്ലി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതിക്ക് ഉന്നതരുമായി അടുത്തബന്ധമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിലെ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തുന്ന വിവരം ജൂലായ് മാസത്തില്‍ കസ്റ്റംസ് ആണ് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് ബാഗ് തുറന്ന് പരിശോധിക്കാനുളള അനുമതി വിദേശകാര്യമന്ത്രാലയം നല്‍കിയത്.
2015 മുതല്‍ 2020 വരെ കേരളത്തില്‍ വലിയ തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്തതിന്റെ കണക്കുകളും കേന്ദ്രം നല്കി. 2015-16 ല്‍ 2452 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചത്. 2016-17ല്‍ 921 കിലോയും 2017-18 1996 കിലോയും 2018-19ല്‍ 2946കിലോയും 2019-20ല്‍ 2829കിലോയും 2020 മുതല്‍ ഇതുവരെ 123കിലോയും എന്നാണ് കേന്ദ്രം ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിവരം. സുതാര്യമായ ഒരു അന്വേഷണം സ്വര്‍ണക്കടത്തുകേസില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും രേഖാമൂലം നല്കിയ മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കി.
30 കിലോസ്വര്‍ണമാണ് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…