Categories: IndiaNATIONAL NEWS

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി; യുപിഎ കാലത്തെ പ്രതിരോധ സെക്രട്ടറിക്ക് സുപ്രധാന പങ്കെന്ന് സിബിഐ

ദില്ലി: അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ് അഴിമതിക്കേസില്‍ മുന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് സിബിഐ. വിവിഐപി ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകളില്‍ ഇദ്ദേഹം പങ്കാളിയായിട്ടുണ്ടെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടിന് തുടക്കമിടുമ്പോൾ ശശികാന്ത് ശർമ പ്രതിരോധ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ആയിരുന്നു. 3727 കോടി രൂപ മുടക്കി 12 വിവിഐപി ഹെലികോപ്ടറുകൾ വാങ്ങാനാണ് കരാറായത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനുള്ളതാണ് ഈ വിവിഐപി ഹെലികോപക്ടറുകള്‍.

കരാറിൽ തിരിമറി നടത്തുന്നതിന് ഹെലികോപ്റ്ററിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട നിരവധി മാനഡണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്തതായി ആരോപിക്കപ്പെടുന്നു. കാബിന്റെ ഉയരം, കോപ്റ്ററിന് പരമാവധി പറക്കാവുന്ന ഉയരം തുടങ്ങിയ മാനദണ്ഡങ്ങളിൽ അഗസ്റ്റ വെസ്റ്റ്‌ലാൻഡിന് കരാർ കിട്ടുന്ന വിധത്തിൽ വിട്ടുവീഴ്ചകളുണ്ടായി. കരാറുമായി ബന്ധപ്പെട്ട് 2005 മാര്‍ച്ച് മുതല്‍ നടന്ന ചര്‍ച്ചകളില്‍ ശര്‍മ്മ പങ്കാളിയായിരുന്നു. ഹെലികോപ്ടറിന്റെ പറക്കല്‍ ഉയരം 6000 മീറ്റില്‍ നിന്ന് 4500 മീറ്ററായി ചുരുക്കിയത് ഇദ്ദേഹം ഉള്‍പ്പെട്ട ചര്‍ച്ചകളിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ സമയം പ്രതിരോധ മന്ത്രാലയത്തില്‍ വ്യോമയാന വിഭാഗത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു ശര്‍മ്മ.

വ്യോമയാന ഉപമേധാവിയായിരുന്ന ജെ.എസ് ഗുജ്‌റാള്‍ അധ്യക്ഷനായി 2005 മാര്‍ച്ച് 27ന് നടന്ന യോഗത്തില്‍ ശര്‍മ്മ അടക്കം മന്ത്രാലയത്തിലെയും വ്യോമസേനയിലെയും നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. വിംഗ് കമാന്‍ഡറായിരുന്ന എസ്.എ കുന്ദെ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കാളികയായിരുന്നു. ധനമന്ത്രാലയത്തില്‍ നിന്നുള്ള അനുമതി കിട്ടിയതോടെ 2010 ഫെബ്രുവരിയില്‍ ഇവര്‍ കരാറില്‍ ഒപ്പുവച്ചു. എന്നാല്‍ വിവാദങ്ങള്‍ ഉയര്‍ന്നതോടെ 2014 ജനുവരിയില്‍ കരാര്‍ റദ്ദാക്കുകയായിരുന്നു.

B4 Admin

Recent Posts

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

17 minutes ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

16 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

17 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

20 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

22 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

22 hours ago