Kattakkada-amachal-theft-in-temple
കാസര്‍കോട്: ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണവുമായി മുങ്ങിയ ആളെ പിടികൂടി. ഒന്നര പവന്‍ സ്വർണ്ണമാണ് ഇയാൾ മോഷ്ടിച്ചത്. നഗരത്തിലെ ജ്വല്ലറിയിലെത്തിയ ഇയാള്‍ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.
പോലീസ് ഇയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടുക്കി തൊടുപുഴ സ്വദേശിയായ ജോബി ജോര്‍ജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജോബിജോര്‍ജ് സ്വര്‍ണമാല കൈക്കലാക്കിയത് കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ ടി.എച്ച് ദിനേശിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രഗിരി ജ്വല്ലറിയില്‍ നിന്നുമാണ്. ഇന്നലെ ഉച്ചയോടെയാണ് ജോബി ജ്വല്ലറിയിലെത്തിയത്.
ഒന്നര പവന്റെ മാല കാണാനില്ലെന്ന് വ്യക്തമായത് ജ്വല്ലറി ഉടമ പരിശോധിച്ചപ്പോഴാണ് . ഒരാള്‍ സ്വര്‍ണമാല മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വി പരിശോധിച്ചപ്പോള്‍ കണ്ടെത്തി. ഉടൻ തന്നെ കാസര്‍കോട് പോലീസില്‍ വിവരമറിയിച്ചു. സി.സി.ടി.വി ദൃശ്യം സി.ഐ പി. അജിത്കുമാര്‍, എസ്.ഐ എം.വി വിഷ്ണുപ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ കെ.ടി അനില്‍, അജിത്, രതീഷ് എന്നിവര്‍ ജ്വല്ലറിയിലെത്തി പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു.
ഇതിനിടെ മുത്തൂസ് ജ്വല്ലറിയില്‍ 54,500 രൂപയ്ക്ക് ജോബിജോര്‍ജ് കാഞ്ഞങ്ങാട്ടെത്തി സ്വര്‍ണം വില്‍പ്പന നടത്തിയതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ജോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…