Kerala

അഖില ഭാരതീയ സന്ത് സമതിയുടെ ആഭിമുഖ്യത്തിൽ നടന്ന ദക്ഷിണഭാരത സന്യാസി സംഗമത്തിന് തിരശ്ശീല വീണു, സമാപനസമ്മേളനം കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം: അഖില ഭാരതീയ സന്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ദക്ഷിണഭാരത സന്യാസി സംഗമത്തിന് തിരശ്ശീല വീണു. സമാപനസമ്മേളനം കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്തു. സനാതന ധർമ്മത്തിൽ ഓരോ മനുഷ്യനിലും ദൈവീകത കല്പിച്ചിരിക്കുന്നുവെന്ന് സന്യാസ സംഗമത്തിൽ കേരളം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കൂടാതെ വൈദേശിക ഭരണത്തിൽ
സനാതന ധർമ്മത്തിനെതിരായ നിരവധി കാര്യങ്ങൾ സംഭവിച്ചുവെന്നും സന്യാസ സംഗമത്തിൽ
പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യം ഉറ്റുനോക്കുന്നത്
സന്യാസ സമൂഹത്തെയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടന പ്രസഗത്തിൽ പറഞ്ഞു. സമാപന സമ്മേളന പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ഇന്നലെയാണ് തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ നടക്കുന്ന രണ്ടു ദിവസത്തെ ദക്ഷിണഭാരത സന്യാസി സംഗമത്തിന് തുടക്കമായത്. അഖില ഭാരതീയ സന്ത് സമിതിയുടെ അദ്ധ്യക്ഷനും ഗുജറാത്തിലെ പ്രമുഖ ആചാര്യനുമായ പൂജനീയ അവിചൽ ദാസ് ജി മഹാരാജ് സന്യാസി സംഗമം ഉദ്ഘാടനം ചെയ്തത്.

ചേങ്കോട്ടുകോണം ആശ്രമത്തിൽ നിന്നും പ്രതിനിധികളെ ഘോഷയാത്രയോടെ സമ്മേളന നഗരിയായ സത്യാനന്ദ സരസ്വതി നഗറിലേക്ക് ആനയിച്ചതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്രമുഖ സന്യാസിവര്യന്മാർക്കൊപ്പം കുമ്മനം രാജശേഖരൻ, ടിപി സെൻകുമാർ, രഞ്ജിത്ത് കാർത്തികേയൻ, അഡ്വ.കൃഷ്ണരാജ്, തമിഴ്നാട് വെള്ളിമല വിവേകാനന്ദ ആശ്രമത്തിൽ ഉള്ള സ്വാമി ചൈതന്യാനന്ദജി മഹാരാജ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഹിന്ദു ക്ഷേത്രങ്ങളും മഠങ്ങളും ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്ന് സന്യാസിസംഗമത്തിൽ സ്വാമി ജിതേന്ദ്രനാന്ദ സരസ്വതി പറഞ്ഞു. ഹൈന്ദവർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ അഡ്വക്കേറ്റ് കൃഷ്ണരാജ് സംസാരിച്ചു. മതേതരത്വം എന്ന വിഴുപ്പ് ഭാണ്ഡം ചുമക്കേണ്ട ഗതികേടാണ് ഹിന്ദുസമാജത്തിന് ഇന്ന് കേരളത്തിൽ ഉള്ളത് എന്നും ഹുന്ദുക്കളോട് ഇത്രയും വിവേചനം കാണിക്കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് കൃഷ്ണരാജ് തുറന്നടിച്ചു. അടുത്ത സമരം ക്ഷേത്ര ഭരണ പ്രവേശനത്തിന് ആണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

വിശ്വഹിന്ദു പരിഷത്ത് ദേശീയ സന്ത്‌ സമ്പർക്കപ്രമുഖ് അശോക് തീവാരിയുടെ നേതൃത്വത്തിൽ അഖില ഭാരതീയ സന്ത്‌ സമിതിയുടെ നേതാക്കളായ സന്യാസിമാർ മെയ് 13 ന് തിരുവനന്തപുരത്തെത്തിയിരുന്നു. സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ നടക്കുന്ന സമ്മേളനത്തിൽ ദക്ഷിണഭാരതത്തിൽ നിന്നുള്ള നൂറുകണക്കിന് സന്യാസ പ്രതിനിധികൾ പങ്കെടുത്തിരുന്നു.

Meera Hari

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

5 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

5 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

6 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

6 hours ago