മെസ്സി ലോകകപ്പുമായി, ടീമംഗങ്ങൾക്കു സമ്മാനിക്കുന്ന ഗോൾഡൻ ഐഫോൺ
പാരിസ് : പടിയിറങ്ങുന്നതിനു മുൻപായി അർജന്റീനയുടെ ജേഴ്സിയിൽ വിശ്വകിരീടം ഉയർത്തുന്നതിന് കൂടെ നിന്ന എല്ലാ താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും അർജന്റീന നായകൻ മെസ്സിയുടെ സ്നേഹ സമ്മാനം. 1.73 കോടി ചിലവിൽ ഗോൾഡൻ ഐഫോണുകളാണ് സഹതാരങ്ങൾക്കായി മെസി പ്രത്യേകം ഓർഡർ ചെയ്തിരിക്കുന്നത്. ഓർഡർ ചെയ്ത 36 ഗോൾഡൻ ഐഫോണുകളും മെസ്സിയുടെ പാരീസിലെ താമസസ്ഥലത്ത് എത്തിയിട്ടുണ്ട് . ഓരോ ഐഫോണിലും കളിക്കാരുടെ പേരും അവരുടെ ജഴ്സി നമ്പറും അർജന്റീനയുടെ ലോഗോയും പതിച്ചിട്ടുണ്ട്.
ഐഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണു സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകൾ നിർമിച്ചത്. ലോകകപ്പ് നേടിയ ടീമങ്ങൾക്ക് എന്നും ഓർത്തിരിക്കുന്ന തരത്തിൽ പ്രത്യേകതയുള്ള സമ്മാനം നൽകണം എന്നാണ് മെസി ആഗ്രഹിച്ചതെന്ന് സ്ഥാപന മേധാവി വെളിപ്പെടുത്തി.
മെസി സഹതാരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സ്നേഹസമ്മാനത്തിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലും വൈറലായി. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് വീഴ്ത്തിയാണ് മെസിയും കൂട്ടരും 36 വർഷങ്ങൾക്കുശേഷം കനക കിരീടം അർജന്റീനയുടെ മണ്ണിലെത്തിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…