CRIME

ബാലരാമപുരത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം; 2 പേർക്ക് വെട്ടേറ്റു, വാഹനങ്ങൾ തകർത്തു; പരിഭ്രാന്തരായി നാട്ടുകാർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം 2 പേരെ വെട്ടി. പത്തിലധികം വാഹനങ്ങൾ തകർത്തു.

എന്നാൽ അക്രമികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നരുവാമൂട് സ്വദേശി മിഥുനാണ് പിടിയിലായത്. മിഥുൻ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അറിയിച്ചു.

ബാലരാമപുരം എരുത്താവൂർ, റസ്സൽപുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

കാർ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് വെട്ടേറ്റത്. പരിക്കുകൾ നിസ്സാരമാണ്.

അക്രമികൾ, ഇവർ സഞ്ചരിച്ച പ്രദേശത്ത് നിർത്തിയിട്ടിരുന്ന 9 ലോറി, 3 കാറ്, 4 ബൈക്ക് എന്നിവയെ വെട്ടി തകർത്തു.

പരിഭ്രാന്തരായ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബാലരാമപുരം പോലീസ് ഇവരെ പിന്തുടർന്നു. നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന സംഘത്തിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടു.

ഇതിനിടയിലാണ് മിഥുനിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മിഥുനൊപ്പമുണ്ടായിരുന്ന ആൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.

B4 Admin

Recent Posts

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

4 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

5 hours ago

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകം: പ്രധാന പ്രതി ഹാപ്പി ബഹ്മാൻ പിടിയിൽ!

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…

5 hours ago

ബാലിയിൽ 50 അടി ഉയരത്തിൽ ഗണേശ വിഗ്രഹം: 126 കലാകാരന്മാരുടെ കരവിരുതിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി സനാതന പൈതൃകം!

ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…

5 hours ago

നിറം വർധിപ്പിക്കാൻ ഉപയോഗിച്ച ക്രീമിൽ കൊടുംവിഷം! 17കാരിയുടെ വൃക്കകൾക്ക് ഗുരുതര തകരാർ: മെർക്കുറി കണ്ടെത്തിയത് 12,500 പി.പി.എം

സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…

8 hours ago

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

20 hours ago