Sports

‘ഒട്ടും സന്തോഷകരമല്ലാത്ത ചില നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നത്’; ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിന് കോവിഡ്

അബുദാബി: ടെന്നീസ് ഇതിഹാസം താരം റാഫേൽ നദാലിന് (Rafael Nadal) കോവിഡ് (Covid) സ്ഥിരീകരിച്ചു. അബൂദബിയില്‍ നടന്ന മുബദാല ടെന്നീസ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത് സ്പെയിനില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് തന്റെ പരിശോധനാ ഫലം പോസിറ്റീവായെന്ന് വെളിപ്പെടുത്തിയത്.

ഒട്ടും സന്തോഷകരമല്ലാത്ത ചില നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്നും വൈകാതെ സുഖം പ്രാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നദാല്‍ ട്വിറ്ററില്‍ കുറിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിവര്‍ക്ക് വിവരം നല്‍കിയിട്ടുണ്ടെന്ന് നദാല്‍ ട്വിറ്ററിലിട്ട കുറിപ്പില്‍ വ്യക്തമാക്കി. കുവൈത്തിലും അബൂദബിയിലുമായി നടന്ന പ്രദര്‍ശന മത്സരങ്ങളില്‍ പങ്കെടുക്കുമ്ബോള്‍ നടത്തിയ പി.സി.ആര്‍ പരിശോധനകളില്‍ താരം നെഗറ്റീവായിരുന്നു. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ പുറത്തായതിന് പിന്നാലെ പരിക്കിനെത്തുടര്‍ന്ന് വിംബിള്‍ഡണും ടോക്കിയോ ഒളിംപിക്സും യുഎസ് ഓപ്പണും നദാലിന് നഷ്ടമായിരുന്നു.

admin

Recent Posts

ഇപ്പൊ ശര്യാക്കി തരാം ! ഞാനൊന്ന് ടൂർ പോയി വന്നോട്ടെ

മാർച്ച്‌ 24 ന് എല്ലാ റോഡിന്റെയും പണി തീരും ; ഏത് വർഷത്തെ മാർച്ച്‌ 24 ആണ് മേയറെ പറഞ്ഞത്…

3 mins ago

പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതി ! മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളും ; സമരക്കാർ ഓഫിസിലേക്കു ചീഞ്ഞ മീൻ എറിഞ്ഞു

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും…

32 mins ago

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി അന്തരിച്ചു ; സംസ്കാരം നാളെ

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ…

2 hours ago

തെരഞ്ഞെടുപ്പിന്റെ മൊത്തം അന്തരീക്ഷം തന്നെ ബിജെപി മാറ്റി കളഞ്ഞു

പ്രതിപക്ഷത്തിന് പോലും മോദി ജയിക്കുമെന്ന് ഉറപ്പാണ് ; എത്ര സീറ്റ് നേടുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ

2 hours ago

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

2 hours ago