Gorakhnath temple bomb threat; Mubarak Ali, who sent the message, was taken into custody by the Uttar Pradesh police
ലക്‌നൗ: പ്രശസ്ത ക്ഷേത്രമായ ഗോരഖ്‌നാഥിൽ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശമയച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ഗോരഖ്‌നാഥ് സ്വദേശിയായ മുബാറക്ക് അലിയാണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്ക് വഴിയാണ് മുബാറക്ക് അലി ക്ഷേത്രത്തിൽ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയത്.
സുഹൃത്തായ ബസലത്ത് അലിയുടെ പേരിലുള്ള സിം ഉപയോഗിച്ചാണ് ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കിയതെന്നും അതിൽനിന്നുമാണ് ഭീഷണി അയച്ചതെന്നും പ്രതി സമ്മതിച്ചു. കടം വാങ്ങിയ പണം തിരികെ നൽകാൻ ബസലത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ പ്രകോപിതനായ മുബാറക് ഇയാളോടുള്ള വ്യരാഗ്യത്തിന്റെ പേരിൽ കൂടിയാണ് ഇത്തരത്തിൽ വിവാദ പോസ്റ്റിട്ടതെന്ന് വ്യക്തമാക്കി.
കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ട മുകുന്ദ്പൂർ ഗ്രാമവാസിയായ ബസലത്ത് അലിയിൽ നിന്ന് മുബാറക് അലി 40,000 രൂപയാണ് കടം വാങ്ങിയത്. അലി പണം തിരികെ ചോദിച്ചപ്പോളാണ് ഇത്തരത്തിൽ ഭീഷണി സ്‌ന്ദേശം പോസ്റ്റ് ചെയ്തതെന്നും പോലീസ് സൂപ്രണ്ട് ഡോ.കൗസ്തുഭ് പറഞ്ഞു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…