Gorakhnath Temple
ലക്നൗ: മാരകായുധങ്ങളുമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മുസ്ലിം യുവാവ് പിടിയില്‍. അള്ളാഹു അക്ബർ എന്ന് വിളിച്ചുകൊണ്ട് അഹമ്മദ് മുര്‍ത്താസ അബ്ബാസി എന്നയാളാണ് ക്ഷേത്രത്തിലേക്ക് കടക്കാന്‍ ശ്രമിക്കവേ പോലീസിന്റെ പിടിയിലായത്. ഗോരഖ്പൂര്‍ ജില്ലയില്‍ ഇന്നലെ വൈകിട്ട് 7.15 -നായിരുന്നു സംഭവം. മാരകായുധം കൊണ്ടുള്ള ആക്രമണത്തില്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
തുടര്‍ന്ന്, നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷന് മുന്‍പിലാണ് ക്ഷേത്രത്തിന്റെ പ്രധാന കവാടം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രസുരക്ഷയ്‌ക്കായി രണ്ട് പോലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നു. ഈ സമയം, ക്ഷേത്രത്തിലേക്ക് ഒരാള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു. പരിശോധനയ്‌ക്കായി പോലീസ് ഇയാളെ തടഞ്ഞപ്പോള്‍, അബ്ബാസി പോലീസിന്റെ തോക്ക് എടുക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞതോടെ, കൈയ്യില്‍ കരുതിയിരുന്ന മാരകായുധം എടുത്ത് ഇയാള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു.
പത്ത് മിനിറ്റോളം നേരം ഇയാള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇയാളോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അബ്ബാസിയെ പോലീസ് പിടികൂടിയതോടെ, അയാള്‍ ഓടി രക്ഷപ്പെട്ടു. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്.
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…