പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യത്തിനുവേണ്ടി ജീവിക്കാനുള്ള പ്രചോദനം ലഭിച്ചത് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ നിന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികവും ആർഎസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളും പ്രമാണിച്ച് ദില്ലിയിൽ നടക്കുന്ന 98-ാമത് അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെപ്പോലുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള പ്രചോദനം നൽകിയത് ആർഎസ്എസ് ആണെന്നും, ഭാരതത്തിന്റെ മഹത്തായ പാരമ്പര്യവും സംസ്കാരവും ഓരോ പുതിയ തലമുറയിലേക്കും എത്തിക്കുന്നതിനായി കഴിഞ്ഞ 100 വർഷമായി ആർഎസ്‌എസ് ഒരു സംസ്‌കാര യാഗം നടത്തിവരികയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
“മഹാരാഷ്ട്ര എന്ന മഹത്തായ നാട്ടിൽ, മറാത്തി സംസാരിക്കുന്ന ഒരു ശ്രദ്ധേയനായ വ്യക്തിയാണ്. 100 വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന വിത്ത് നട്ടുവളർത്തിയത്. ഇന്ന് ആ വിത്ത് ഒരു ആൽമരം പോലെ വളർന്ന് പടർന്ന് പന്തലിച്ചു. ഇന്ന് നമ്മൾ അതിന്റെ ശതാബ്ദി ആഘോഷിക്കുന്നു .
ഭാഷയുടെ അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളിൽ നിന്നും വിട്ടുനിൽക്കണം. ഇന്ത്യൻ ഭാഷകൾക്കിടയിൽ ഒരിക്കലും ഒരു ശത്രുതയും ഉണ്ടായിട്ടില്ല. ഓരോ ഭാഷയും മറ്റൊന്നിനെ സമ്പന്നമാക്കാൻ കാരണമായിട്ടുണ്ട്. തെറ്റിദ്ധാരണകളിൽ നിന്ന് സ്വയം അകന്നു നിൽക്കുകയും എല്ലാ ഭാഷകളെയും സ്വീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്യേണ്ടത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണ് .”- നരേന്ദ്രമോദി പറഞ്ഞു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…