കൊച്ചി: വാളയാര്‍ പീഡനത്തിന് ഇരയായ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് സര്‍ക്കാര്‍ അപ്പീല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പുനരന്വേഷണവും പുനര്‍വിചാരണയും ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പോ ശേഷമോ പ്രോസിക്യൂഷന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയില്ല. മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ രഹസ്യമൊഴി ഉപയോഗിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ആത്മഹത്യ ചെയ്ത ആദ്യ പെണ്‍കുട്ടിയുടെ രഹസ്യ ഭാഗത്ത് പീഡനത്തിന് ഇരയായെന്ന് സൂചിപ്പിക്കാവുന്ന തരത്തിലുള്ള മുറിവുകളുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിയില്ല.
രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിലും ചില അസ്വാഭാവികതയുണ്ട്. പെണ്‍കുട്ടി തൂങ്ങി മരിച്ച സ്ഥലവും വീടിന്റെ ഉത്തരവും തമ്മിലുള്ള അകലവും സംബന്ധിച്ചും ദുരൂഹതയുണ്ടായിട്ടും ആവശ്യമായ അന്വേഷണം നടത്തിയില്ലെന്നും അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
വാളയാര്‍ കേസില്‍ ഒറ്റ അപ്പീലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളത്. അതേസമയം, പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആറ് ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…