തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളവിതരണം ജൂലായ് മുതല്‍ ട്രഷറിവഴി മാത്രം. എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്കില്‍ എല്ലാ ജീവനക്കാരും അക്കൗണ്ട് (ഇ-ടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന് ധനവകുപ്പ് ഉത്തരവിറക്കി. രണ്ടുഘട്ടമായി ശമ്പളവിതരണം പൂര്‍ണമായും ട്രഷറിയിലേക്കു മാറ്റും. ആദ്യഘട്ടത്തില്‍ 35 വകുപ്പുകളിലെ ജൂണിലെ ശമ്പളം ട്രഷറി വഴിയാക്കും. ജൂലായ് മുതല്‍ ശേഷിക്കുന്ന എല്ലാ വകുപ്പുകളിലേതും ട്രഷറിയിലേക്കു മാറ്റും.
ജീവനക്കാര്‍ക്ക് ചെക്കുവഴി ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും ഓണ്‍ലൈനിലൂടെ പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റാനുള്ള സൗകര്യവുമുണ്ടാകും. സെക്രട്ടേറിയറ്റിലെ ധനം, പൊതുഭരണം, ട്രഷറി വകുപ്പുകളിലാണ് ഇതുവരെ ഈ രീതി നടപ്പാക്കിയിരുന്നത്. മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം ട്രഷറി വഴിയോ ബാങ്ക് അക്കൗണ്ടുവഴിയോ സ്വീകരിക്കാമായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളില്‍ പണം ഉറപ്പാക്കാനാണ് ഈ പുതിയ മാറ്റം. ജീവനക്കാര്‍ പിന്‍വലിക്കാത്ത പണം സര്‍ക്കാരിന് പ്രയോജനപ്പെടും. മാസത്തിന്റെ ആദ്യദിവസങ്ങളില്‍ ശമ്പളം പിന്‍വലിക്കാതെ ട്രഷറിയില്‍ സൂക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പലിശനിരക്ക് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. 2500 കോടിരൂപയാണ് എല്ലാ മാസവും ശമ്പളമായി നല്‍കുന്നത്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…
ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…