തിരുവനന്തപുരം : സംസ്ഥാനത്ത് ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും ആഡംബരയാത്ര നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ പണം നല്‍കാത്ത സര്‍ക്കാരാണ് മുഖച്ഛായ വര്‍ദ്ധിപ്പിക്കാന്‍ നവകേരള സദസ് സംഘടിപ്പിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ വിമർശിച്ചു.
നവകേരളയാത്ര എന്ന പേരില്‍ പൊതുഖജനാവിലെ പണം കൊണ്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. കോടികളുടെ ആഡംബര ബസില്‍ കേരളം ചുറ്റി വന്‍കിട മുതലാളിമാര്‍ക്ക് സല്‍ക്കാരം ഒരുക്കുന്ന മുഖ്യമന്ത്രി നെല്‍കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ച പണം പോലും നല്‍കുന്നില്ല. കര്‍ഷകരും പാവങ്ങളും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ധൂര്‍ത്തടിക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഡംബര ബസിന് കേരളത്തിലെ റോഡ് നിയമങ്ങളൊന്നും ബാധകമല്ല. ചില സ്വകാര്യ ബസുകള്‍ക്ക് ഫൈന്‍ ഇടുന്ന എംവിഡിക്ക് മുഖ്യമന്ത്രിയുടെ ബസിന്റെ കാര്യത്തില്‍ ഇരട്ടനീതിയാണ് കാണിക്കുന്നത്. കോടികള്‍ കൊടുത്ത് വാങ്ങിയ ബസ് മ്യൂസിയത്തില്‍ വെച്ചാല്‍ ആയിരങ്ങള്‍ കാണാന്‍ വരുമെന്നാണ് എംകെ ബാലന്‍ പറയുന്നത്. ഇങ്ങനെ പോയാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ സിപിഎമ്മിനെ കാണാന്‍ മ്യൂസിയത്തില്‍ പോകേണ്ടി വരുമെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…