തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധനകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.ആദ്യഡോസ് വാക്‌സിനേഷന്‍ 90 ശതമാനത്തില്‍ എത്തുന്നതിനാലാണ് തീരുമാനം. സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാകും ഇനി ആന്റിജന്‍ പരിശോധന നടത്തുക.
65 വയസിനു മുകളിലുള്ള വാക്‌സിൻ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്‌സിൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും. വാക്‌സിൻ സ്വീകരിക്കാത്തവരിലാണ് മരണ നിരക്ക് കൂടുതലെന്നതിനാൽ പൊതു ബോധവത്കരണ നടപടികൾ ശക്തമാക്കും.
അതേസമയം സർക്കാർ ലാബുകളിലെ ആർടിപിസിആർ പരിശോധനാ സൗകര്യങ്ങൾ വർധിപ്പിക്കാതെ ആന്റിജൻ പരിശോധന പൂർണമായി ഒഴിവാക്കുന്നതിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിക്കുന്നു. സർക്കാർ ലാബുകളിൽ നിന്ന് ആർടിപിസിആർ പരിശോധനാ ഫലം ലഭിക്കാൻ ഇപ്പോൾ തന്നെ 2–3 ദിവസമെടുക്കും. ആർടിപിസിആർ പരിശോധനയ്ക്കായി സാംപിളുകൾ നൽകുന്നവർ ഫലം വരുന്നതു വരെ ക്വാറന്റീനിൽ കഴിയാതെ പുറത്തിറങ്ങി നടക്കാനും ഇവരിൽ നിന്നു കോവിഡ് വ്യാപനമുണ്ടാകാനും സാധ്യതയുണ്ടെന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…
ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…
വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…