Saturday, April 27, 2024
spot_img

സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തുന്നു; ഇനി ഡോക്ടര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് മാത്രം പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധനകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.ആദ്യഡോസ് വാക്‌സിനേഷന്‍ 90 ശതമാനത്തില്‍ എത്തുന്നതിനാലാണ് തീരുമാനം. സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാകും ഇനി ആന്റിജന്‍ പരിശോധന നടത്തുക.

65 വയസിനു മുകളിലുള്ള വാക്‌സിൻ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്‌സിൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും. വാക്‌സിൻ സ്വീകരിക്കാത്തവരിലാണ് മരണ നിരക്ക് കൂടുതലെന്നതിനാൽ പൊതു ബോധവത്കരണ നടപടികൾ ശക്തമാക്കും.

അതേസമയം സർക്കാർ ലാബുകളിലെ ആർടിപിസിആർ പരിശോധനാ സൗകര്യങ്ങൾ വർധിപ്പിക്കാതെ ആന്റിജൻ പരിശോധന പൂർണമായി ഒഴിവാക്കുന്നതിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിക്കുന്നു. സർക്കാർ ലാബുകളിൽ നിന്ന് ആർടിപിസിആർ പരിശോധനാ ഫലം ലഭിക്കാൻ ഇപ്പോൾ തന്നെ 2–3 ദിവസമെടുക്കും. ആർടിപിസിആർ പരിശോധനയ്ക്കായി സാംപിളുകൾ നൽകുന്നവർ ഫലം വരുന്നതു വരെ ക്വാറന്റീനിൽ കഴിയാതെ പുറത്തിറങ്ങി നടക്കാനും ഇവരിൽ നിന്നു കോവിഡ് വ്യാപനമുണ്ടാകാനും സാധ്യതയുണ്ടെന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

Related Articles

Latest Articles