Featured

പ്രളയം അതിജീവിച്ച ജനതയ്ക്ക് വീണ്ടും സർക്കാറിന്റെ പ്രഹരം: പ്രളയ സെസ് പ്രാബല്യത്തിൽ

തിരുവനന്തപുരം: പ്രളയ സെസ് ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് 928 ഉല്‍പന്നങ്ങളുടെ വില കൂടും. 12%, 18%, 28% നിരക്കില്‍ ജി എസ് ടിയുള്ള ഉല്‍പന്നങ്ങള്‍ക്കാണ് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കു കാല്‍ ശതമാനമാണു സെസ്. ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റുകളെ സെസില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഏതായാലും സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

ജിഎസ്ടി ഇല്ലാത്തതും 5% ജിഎസ്ടി ഉള്‍പ്പെടുന്നതുമായ ഉല്‍പന്നങ്ങള്‍ക്കും പ്രളയ സെസില്ല. സെസ് നിലവില്‍ വരുന്നതോടെ കേരളത്തില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങലുടെ എം ആര്‍ പിയില്‍ വ്യത്യാസം വരുത്താനാണ് സാധ്യത.

വില കൂടുന്നവ

സിമന്റ്, പെയിന്റ്, സിറാമിക് ടൈല്‍, മാര്‍ബിള്‍, വയറിങ് കേബിള്‍, പൈപ്പ്, മെത്ത, വ്യായാമ ഉപകരണങ്ങള്‍, പാന്‍മസാല, 1,000 രൂപയ്ക്കു മുകളിലുള്ള തുണിത്തരങ്ങള്‍, ഡിയോഡറന്റ്, ടൂത്ത് പേസ്റ്റ്, ലോട്ടറി, ഹോട്ടല്‍ മുറി വാടക, സിനിമാ ടിക്കറ്റ്, ഫോണ്‍ ബില്‍, പ്ലൈവുഡ്, ഫര്‍ണിച്ചര്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ചെരിപ്പ്, നോട്ട്ബുക്ക്, മഴക്കോട്ട്, ഷേവിങ് ക്രീം, ബാഗ്, പെര്‍ഫ്യൂം, എയര്‍ ഫ്രഷ്‌നര്‍, ഷാംപൂ, സിഗരറ്റ്, പ്രഷര്‍ കുക്കര്‍, വെണ്ണ, നെയ്യ്, ശീതളപാനീയങ്ങള്‍, ശീതീകരിച്ച ഇറച്ചി, ദോശ – ഇഡ്ഡലി മാവ്, കേക്ക്, ഐസ്‌ക്രീം, ചോക്കലേറ്റ്, മിനറല്‍ വാട്ടര്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, സോസ്, സിസി ടിവി, കംപ്യൂട്ടര്‍, വാച്ച്, ക്ലോക്ക്, കാര്‍, മോട്ടര്‍ സൈക്കിള്‍, ഫാന്‍, എല്‍ഇഡി ബള്‍ബ്, ബാത്‌റൂം ഉപകരണങ്ങള്‍, മൈക്ക, കണ്ണട, വാഷിങ് മെഷീന്‍, ഡിഷ്വാഷര്‍, ഗ്രൈന്‍ഡര്‍, ടിവി, എസി, മിക്‌സി, സ്വിച്ച്, റഫ്രിജറേറ്റര്‍, മൈക്രോവേവ് അവ്ന്‍, ടയര്‍, എയര്‍ കൂളര്‍, വാട്ടര്‍ ഹീറ്റര്‍, കുട, സ്പൂണ്‍, സ്റ്റീല്‍ പാത്രങ്ങള്‍, മരുന്നുകള്‍, ജാം, ബിസ്‌കറ്റ്, കോണ്‍ഫ്‌ലേക്‌സ്, പല്‍പ്പൊടി, ക്യാമറ തുടങ്ങിയവ.

വില കൂടാത്തവ

മദ്യം, ഭൂമി രജിസ്‌ട്രേഷന്‍, പെട്രോള്‍, അരി, പാല്‍, പഞ്ചസാര, ശര്‍ക്കര, ഇറച്ചി, മത്സ്യം, മുട്ട, തൈര്, പച്ചക്കറി, പഴങ്ങള്‍, ബ്രെഡ്, ഉപ്പ്, സാനിറ്ററി നാപ്കിന്‍, ഊന്നുവടി, ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍, ദിനപത്രം, ഹോട്ടല്‍ ഭക്ഷണം, ട്രെയിന്‍ ടിക്കറ്റ്, ബസ് ടിക്കറ്റ്, 1000 രൂപയ്ക്കു താഴെയുള്ള തുണിത്തരങ്ങള്‍, മണ്ണെണ്ണ, കശുവണ്ടി, ഇന്‍സുലിന്‍, ബ്രാന്‍ഡഡ് ഭക്ഷണം, ചപ്പാത്തി, റൊട്ടി, തുടങ്ങിയവ.

സെസ് കണക്കാക്കുന്നത് ഇങ്ങനെ

സെസ്

100 രൂപ (ഉല്‍പന്ന വില )- 1 രൂപ (സെസ്)
500 രൂപ- 5 രൂപ
1,000 രൂപ -10 രൂപ
5,000 രൂപ -50 രൂപ
10,000 രൂപ -100 രൂപ
50,000 രൂപ- 500 രൂപ
1 ലക്ഷം രൂപ -1,000 രൂപ
5 ലക്ഷം രൂപ- 5,000 രൂപ
10 ലക്ഷം രൂപ -10,000 രൂപ
20 ലക്ഷം രൂപ -20,000 രൂപ

B4 Admin

Recent Posts

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

16 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

17 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

18 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 day ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

1 day ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

1 day ago