തിരുവനന്തപുരം: സർവകലാശാലകളുടെ ചാന്‍സിലറായി തുടരാൻ താല്‍പര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan). ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേയെന്ന് ചോദിച്ച ഗവർണർ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും പറഞ്ഞു.
ഗവർണറുടെ വാക്കുകൾ ഇങ്ങനെ:
“ഗവര്‍ണറായ തന്റെ അധരങ്ങള്‍ കൂട്ടിക്കെട്ടി. ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് വേണ്ടെന്ന് വെക്കില്ലേ. അത് പോലെയാണ് ഇതും. പകരം സംവിധാനം ഏര്‍പ്പെടുത്തണം. തനിക്ക് ആരോടും പ്രശ്‌നങ്ങളില്ല. വിവാദങ്ങളോട് തര്‍ക്കിച്ച് നില്‍ക്കാന്‍ താല്‍പര്യമില്ല, സമയവുമില്ല, ഇത്തരം സാഹചര്യങ്ങളില്‍. മൗനം പാലിക്കാതെ എന്ത് ചെയ്യും, അത്രയ്‌ക്കും ബുദ്ധിമുട്ടനുഭവിക്കുന്നുവെന്നും” ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം ഇത് ശക്തി തെളിയിക്കാനുള്ള ഇടമല്ല. ഡീലിറ്റ് നല്‍കാന്‍ കേരള വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടായെന്ന് ഇപ്പോള്‍ പറയുന്നില്ല എന്നും, ഇക്കാര്യത്തില്‍ മൗനം പാലിക്കാന്‍ ആണ് താൻ ആഗ്രഹിക്കുന്നതെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. എന്നാൽ തന്നെ ആര്‍ക്കും വിമര്‍ശിക്കാം, താന്‍ സ്വയം വിമര്‍ശിക്കാറുമുണ്ട്. അക്കാദമിക വിഷയങ്ങള്‍ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്. നിലവിലെ തർക്കങ്ങൾക്കുള്ള പരിഹാരം നിയമസഭ വിളിച്ചുചേർത്ത് ചാൻസലർ പദവിയിൽ നിന്നും തന്നെ മാറ്റുകയാണ്. പകരം ആരാകണം എന്നത് നിയമസഭയ്ക്ക് തീരുമാനിക്കാമെന്നും ഗവർണർ പറഞ്ഞു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…