കൊച്ചി: ജനകീയ സമരങ്ങളോട് സര്‍ക്കാരിന് നിസംഗ മനോഭാവമാണുള്ളതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. യുഡിഎഫ് നേതൃയോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് മുഖ്യ ചര്‍ച്ചയാകും. പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുമെന്നും എം എം ഹസന്‍ വ്യക്തമാക്കി.
യുഡിഎഫിന്റെ യോഗത്തില്‍ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചര്‍ച്ചയാകും. കുറ്റവിചാരണ സദസ്സും അവലോകനം ചെയ്യുകയും ചെയ്യും. യുവജനസംഘടന നേതാക്കളുടെ യോഗവും ചേരും. യോഗത്തില്‍ പ്രധാനമായും പരിഗണിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തന്നെയാകും. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഈ കിരാതമായ നടപടിയില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. യൂത്ത് കോണ്‍ഗ്രസും യുവജന സംഘടനകളും പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.
ജനകീയ സമരങ്ങളോട് സര്‍ക്കാരിന് നിസംഗ മനോഭാവമാണുള്ളതെന്നും എം എം ഹസന്‍ ആരോപിച്ചു. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞ രണ്ടരവര്‍ഷമായി കോണ്‍ഗ്രസ് നിരന്തരം സമരം നടത്തുകയാണ്. അഴിമതിക്കെതിരെയും കോണ്‍ഗ്രസ് ശക്തമായി ഇടപെട്ടു. കുറ്റവിചാരണ സദസില്‍ കുറ്റപത്രം സമര്‍പ്പിച്ചാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്തത്.
കുറ്റവിചാരണ സദസ്സും നവകേരള സദസ്സുമായി താരതമ്യം ചെയ്യരുത്. നവകേരള സദസ്സിനെ പോലെ ലക്ഷങ്ങള്‍ പിരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തല്ല കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചത്. ആട്ടിന്‍ കൂട്ടത്തെ ആട്ടിപ്പായിച്ച് കൊണ്ടുവരുന്ന പോലെ കുടുംബശ്രീ പ്രവര്‍ത്തകരെ എത്തിച്ചാണ് നവകേരള സദസ്സിന് ആളെക്കൂട്ടിയത്. പക്ഷേ യുഡിഎഫ് ജനങ്ങളോടാണ് സംസാരിച്ചത്. നവകേരള സദസ്സ് ദുരിത കേരളസദസ്സാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…