International

മുത്തച്ഛൻ ആർഎസ്എസ് പ്രവർത്തകൻ; മുത്തശ്ശി പ്രൊഫസർ! യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജെഡി വാൻസിൻറെ ഭാര്യ ഉഷ വാൻസിൻറെ ഇന്ത്യൻ കുടുംബത്തെപ്പറ്റി അറിയാം

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഡോണൾഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത് ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെയാണ്. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ വാൻസിനെ സ്ഥാനാർത്ഥിയാക്കിയത്. യുഎസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് വാൻസിന്റെ ഭാര്യ. യുഎസ് രാഷ്ട്രീയത്തിൽ വീണ്ടുമൊരു ഇന്ത്യൻ വംശജയുടെ സാന്നിധ്യമുണ്ടായതോടെ ഉഷ ചിലുകുരി വാൻസിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമാണ് ഏവരും തിരക്കുന്നത്.

ജെ ഡി വാൻസിൻ്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ചിലുകുരി വാൻസ് പ്രശസ്തിയിലേക്ക് ഉയരുന്നതിന് മുമ്പുതന്നെ ഉഷയുടെ മുത്തശ്ശി ചിലുകുരി ശാന്തമ്മ ആന്ധ്രാപ്രദേശിൽ അറിയപ്പെടുന്ന പേരായിരുന്നു.
96 വയസ്സുള്ള ശാന്തമ്മ ഇപ്പോഴും വിജയനഗരത്തിലെ ഒരു സ്വകാര്യ സർവ്വകലാശാലയിൽ ഭൗതികശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. അക്കാദമിക് പ്രയത്നങ്ങൾക്ക് പുറമേ, വിവേകാനന്ദ് മെഡിക്കൽ ട്രസ്റ്റിന് ഒരു ക്ലിനിക് പ്രവർത്തിക്കാൻ വിശാഖപട്ടണത്തെ വീട് നൽകിയ ഒരു മനുഷ്യസ്നേഹിയാണ്
ഉഷ ചിലുകുരിയുടെ മുത്തശ്ശി ചിലുകുരി ശാന്തമ്മ. ആ ക്ലിനിക് ഉടൻ തന്നെ ഒരു ആശുപത്രിയായി മാറും.
അടിയന്തരാവസ്ഥക്കാലത്ത് ചിലുകുരി ശാന്തമ്മയുടെ ഭർത്താവ് ആർഎസ്എസ് പ്രവർത്തകനായതിൻ്റെ പേരിൽ രണ്ട് വർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.

ഉഷയുടെ മുത്തശ്ശി 1956-ൽ വിശാഖപട്ടണത്തെ ആന്ധ്രാ സർവ്വകലാശാലയിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു, 1989-ൽ വിരമിച്ചു. ശാന്തമ്മ ഇപ്പോഴും ഒരു ഓണററി ഫാക്കൽറ്റി അംഗമാണ്. ഓട്ടോമിക്, മോളിക്യുലാർ സ്പെക്ട്രോസ്കോപ്പിയിലെ പ്രാവീണ്യത്തിന് അവർ പ്രശസ്തയാണ്.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

6 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

6 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

7 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago