Agriculture

അടുക്കളത്തോട്ടത്തില്‍ മുളകുതൈകള്‍ നട്ട് രണ്ട് മാസത്തിനകം വിളവെടുപ്പ്

വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാഫലമനുസരിച്ച് തമിഴ് നാട്ടിൽ നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറികളിലൊന്നാണ് മുളക്.അതുകൊണ്ടു തന്നെ, നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്. കറികള്‍ക്ക് എരിവ് പകരുന്നതിനു പുറമെ ഉയര്‍ന്ന തോതില്‍ ജീവകം ‘എ ‘യും, ജീവകം ‘സി ‘യും ഇതില്‍ അടങ്ങിയിട്ടുണ്ട്. ‘കാപ്സെസിന്‍ ‘ എന്ന രാസവസ്തുവാണ് മുളകിന് എരിവുരസം പകരുന്നത്.

പ്രധാന ഇനങ്ങൾ
ഉജ്ജ്വല, അനുഗ്രഹ, ജ്വാലാമുഖി, ജ്വാലാസഖി, വെള്ളായണി അതുല്യ, കാന്താരിമുളക് , മാലിമുളക്

ഒരു സെന്‍റ് സ്ഥലത്തേക്ക് മുളക് നടുന്നതിനായി 4 ഗ്രാം വിത്ത് ആവശ്യമാണ്. വാരങ്ങള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരയടിയും ഇടയകലം നല്‍കണം. വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. രോഗലക്ഷണങ്ങളും നിയന്ത്രണമാര്‍ഗങ്ങളും വഴുതനയുടേതുപോലതന്നെയാണ്.
മുളകില്‍ സാധാരണയായി കാണപ്പെടുന്ന കുരുടിപ്പ് രോഗമുണ്ടാകുന്നത് ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ്. ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. കൂടാതെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ജൈവകീടനാശിനികളായ കിരിയാത്ത്- സോപ്പ് മിശ്രിതമോ, വെളുത്തുള്ളി – നാറ്റപ്പൂച്ചെടി മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. ചെടിയില്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചതിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ചെടി നന്നായി തട്ടിക്കൊടുത്താല്‍ കുറെ കീടങ്ങള്‍ കഞ്ഞിവെള്ളത്തില്‍ ഒട്ടിപ്പിടിച്ച് താഴെ വീണു നശിച്ചുപൊയ്ക്കൊള്ളും. അതിനുശേഷം ജൈവകീടനാശിനികള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.

മുളകുതൈകള്‍ നട്ട് രണ്ട് മാസത്തിനകം വിളവെടുപ്പ് തുടങ്ങാവുന്നതാണ്. ഉജ്ജ്വല, അനുഗ്രഹ എന്നീ ഇനങ്ങളിലെ ഓരോ ചെടിയില്‍നിന്നും ആഴ്ചയില്‍ 200 ഗ്രാം മുളക് ലഭിക്കും. വളരെക്കുറച്ച് ചെടികള്‍ ഉള്ളവര്‍ക്കു പോലും പച്ചമുളക് കടയില്‍നിന്ന് വാങ്ങേണ്ടിവരില്ല. ഒരു ചെടിയില്‍നിന്ന് 3 മാസത്തിലധികം വിളവെടുപ്പ് നടത്താവുന്നതാണ്.

admin

Recent Posts

നുഴഞ്ഞു കയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാനാണ് മമതയുടെ ശ്രമം!മമതയ്ക്കെതിരെ രൂക്ഷ വിമശനവുമായി അമിത്ഷാ

കൊൽക്കത്ത: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ടിഎംഎസിയുടെ ഒരുകാലത്തെ മുദ്രാവാക്യമായിരുന്ന ‘മാ മതി മനുഷ്’ ഇപ്പോൾ…

31 mins ago

2300 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി; തൃപ്തരാകാതെ പ്രക്ഷോഭകർ: ഇന്ത്യയ്‌ക്കൊപ്പം ചേരണമെന്ന ആവശ്യം ഉന്നയിച്ച് പാക് അധീന കശ്മീരിൽ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം മാറ്റമില്ലാതെ തുടരുന്നു. അതേസമയം പ്രദേശത്തിന്റെ വികസനത്തിനായി 2300…

42 mins ago

ഗുണ്ടകളെ ഒതുക്കാൻ കേരളാ പോലീസിന്റെ പടപ്പുറപ്പാട്; ഓപ്പറേഷൻ ആഗ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; പലതവണ നടത്തിയ ഓപ്പറേഷൻ ഇത്തവണയെങ്കിലും ഫലം കാണുമോയെന്ന് നാട്ടുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരളാ പോലീസ്. തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് എന്നപേരിൽ ഗുണ്ടാ…

49 mins ago

അഴിമതിയുടെ കറ പുരളാത്ത സ്ഥാനാർത്ഥികൾക്കാണ് വോട്ട് നൽകേണ്ടത് ! ഇഡി അന്വേഷണം നേരിടുന്നവർക്കല്ല ; അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യരുതെന്ന് അണ്ണാ ഹസാരെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച്…

1 hour ago

ഇതാണ് കുത്ത് ഇന്ത്യ മുന്നണിയിലെ നേതാക്കളുടെ തനിനിറം !

ഡി കെ ശിവകുമാറിന് പിന്നാലെ പരസ്യമായി പ്രവർത്തകനെ മ-ർ-ദി-ച്ച് ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ; വിമർശനവുമായി സോഷ്യൽ…

1 hour ago

ആം ആദ്മി പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി മുൻ ആപ് നേതാവ് !

എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...

2 hours ago