India

2300 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി; തൃപ്തരാകാതെ പ്രക്ഷോഭകർ: ഇന്ത്യയ്‌ക്കൊപ്പം ചേരണമെന്ന ആവശ്യം ഉന്നയിച്ച് പാക് അധീന കശ്മീരിൽ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം മാറ്റമില്ലാതെ തുടരുന്നു. അതേസമയം പ്രദേശത്തിന്റെ വികസനത്തിനായി 2300 കോടിയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യ ധാന്യങ്ങളുടെയും, വൈദ്യുതിയുടെയും വിലവർദ്ധനയിലും അന്യായമായ നികുതിയിലും പ്രതിഷേധിച്ചാണ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുന്നത്. പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും ഭരണകൂടത്തിന് പ്രദേശ വാസികളോട് ചിറ്റമ്മ നയമാണെന്നും ഭാരതത്തോട് ചേരാൻ ജനങ്ങളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. പ്രക്ഷോഭത്തിനിടയിൽ ജനങ്ങൾ ഇന്ത്യൻ പതാക ഉയർത്തിയതായും റിപ്പോർട്ടുകളുണ്ട്.

മെയ് 10 നാണ് പ്രക്ഷോഭം അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. ലാത്തിച്ചാർജ്ജും കണ്ണീർവാതകവും ഉപയോഗിച്ച് സമരം അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. മുസഫറാബാദ്, ഷെഹൻസ, മിർപുർ, റാവൽകോട്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റാലികൾ നടന്നിരുന്നു. സമരം അടിച്ചമർത്തിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് 144 പ്രഖ്യാപിക്കുകയും സ്കൂളികളും കോളേജുകളും അടച്ചിടുകയും ചെയ്തു. നിയന്ത്രണ രേഖയിൽ പാക് റെയ്ഞ്ചേഴ്‌സിന്റെ സാന്നിധ്യം വകവയ്ക്കാതെ തന്നെ സമരം തുടരുകയാണ്.

പാക് അധീന കശ്മീരിൽ ജനജീവിതം ദുസ്സഹമാണെന്നും ജനങ്ങൾക്ക് ജമ്മു കശ്മീരിലെ ജനങ്ങളുടെ ജീവിത നിലവാരവുമായി താരതമ്യം സാധ്യമാണെന്നും പ്രതിഷേധത്തിന് ഇതാണ് കാരണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ ആംഭിപ്രായപ്പെട്ടു. 2019 ഭരണഘടനാ വകുപ്പ് 370 എടുത്തുകളഞ്ഞ ശേഷം ജമ്മുകശ്മീർ വികസനത്തിന്റെ പാതയിലാണ്. പാക് അധീന കശ്മീരിലെ ജനങ്ങളും അത് ആഗ്രഹിക്കുന്നുണ്ട്. പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.

B4 Admin

Recent Posts

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

41 minutes ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

6 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago