മുംബൈ: കുട്ടിക്കുരങ്ങനെ (Monkey) നായ്ക്കള്‍ കടിച്ചുകൊന്നതിന്റെ പ്രതികാരമായി മഹാരാഷ്ട്രയിലെ വാനരക്കൂട്ടം ഒരു മാസം കൊണ്ട് എറിഞ്ഞ് കൊന്നത് 250 നായക്കുട്ടികളെ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മജല്‍ഗാവിൽ നടന്ന വിചിത്രമായ ഈ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. നായ്ക്കുട്ടികളെ പിടികൂടിയ ശേഷം ഉയർന്ന കെട്ടിടത്തിന്റെയും മരത്തിന്റെയും മുകളിലെത്തിച്ച് എറിഞ്ഞുകൊല്ലുകയായിരുന്നു. ഒരു മാസത്തിനിടെയാണ് ഇത്രയധികം നായകുട്ടികളെ കൊന്നത്.
കഴിഞ്ഞ ഒരു മാസത്തില്‍ 250 നായ്ക്കളോളം ഇതില്‍ കൊല്ലപ്പെട്ടെന്നാണു വിവരം. ലാവൂല്‍ ഗ്രാമത്തില്‍ ഒരൊറ്റ നായ്ക്കള്‍ പോലും അവശേഷിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുരങ്ങിന്റെ കുഞ്ഞിനെ കൊന്നതിന് നായക്കുട്ടികളെ കൊന്ന് പ്രതികാരം ചെയ്യുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുരങ്ങന്മാർ പിടിച്ചുകൊണ്ട് പോകുന്ന നായക്കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചില നാട്ടുകാർക്ക് കെട്ടിടത്തില്‍ നിന്ന വീണ് പരിക്കേറ്റിട്ടുണ്ട്.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…