കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ
ദില്ലിയിൽ ചേർന്ന അൻപത്തിമൂന്നാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്രസർക്കാർ. പ്ലാറ്റ്‌ഫോം ടിക്കറ്റുകൾക്കും വിദ്യാർത്ഥി ഹോസ്റ്റലുകൾക്കും ജിഎസ്ടി ഒഴിവാക്കാൻ തീരുമാനിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഹോസ്റ്റലുകൾക്കും തീരുമാനം ബാധകമാകും. പ്രതിമാസം 20,000 രൂപ വരെ വാടകയും മിനിമം 90 ദിവസത്തെ താമസവും വാഗ്ദാനം ചെയ്യുന്ന ഹോസ്റ്റലുകൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും
മിൽക്ക് കാനുകളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി നിജപ്പെടുത്താൻ യോഗം ശുപാർശ ചെയ്തു. സ്റ്റീൽ,ഇരുമ്പ്, അലൂമിനിയം കാനുകളിൽ വിൽക്കുന്ന പാലിന് ഇതോടെ വില കുറയും. .
2024-25 സാമ്പത്തിക വർഷത്തെ ജി എസ് ടി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചു. 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലെ ഡിമാൻഡ് നോട്ടീസുകളിന്മേൽ 2025 മാർച്ച് 31ന് മുൻപായി കുടിശ്ശിക തീർത്താൽ പലിശയും പിഴയും ഒഴിവാക്കും. വ്യാജ ബില്ലുകൾക്കും കടലാസ് കമ്പനികൾക്കും തടയിടാൻ പാൻ ഇന്ത്യൻ തലത്തിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. വ്യാജ രജിസ്ട്രേഷനുകൾക്കെതിരെ ശക്തമായ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമെന്നും ധനമന്ത്രി അറിയിച്ചു.
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…