Health

പേരയ്ക്ക തൊലിയോടെ കഴിക്കാറുണ്ടോ ? ;ഒളിച്ചിരിക്കുന്നുണ്ട് ഇതിൽ പല രഹസ്യങ്ങളും

പാവങ്ങളുടെ ആപ്പിള്‍ എന്നാണ് പേരയ്ക്കയെ പൊതുവേ നമ്മള്‍ വിശേഷിപ്പിക്കാറുള്ളത്. പ്രമേഹ രോഗികള്‍ക്കും കൊള്‌സ്‌ട്രോള്‍ ഉള്ളവര്‍ക്കും പേരയ്ക്ക കഴിക്കുന്നത് ഇവ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.ഇതില്‍ ധാരാളം നാരുകളും അതുപോലെ, വിറ്റമിന്‍ സി, വിറ്റമിന്‍ എ, വിറ്റമിന്‍ ഇ, മഗ്നീഷ്യം, പൊട്ടാസ്യം, മാഗ്നീസ്, ഫോസ്ഫറസ്, ആന്റിഓക്‌സിഡന്റ്‌സ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.

ഇവ രോഗങ്ങളില്‍ നിന്നും നമ്മളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. അതുപോലെ, ഈ പേരയ്ക്ക തൊലി കളയാതെ കഴിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും എങ്ങിനെ നിയന്ത്രിക്കാന്‍ സാധിക്കും എന്നതിനെ കുറിച്ചാണ് ഈ ആര്‍ട്ടികിളില്‍ പറയുന്നത്.പ്രമേഹം കൂടി കഴിഞ്ഞാല്‍ അത് പലതരത്തിലുള്ള ആരോഗ്യപ്രശ്ങ്ങളിലേയ്ക്കും എന്തിന് മരണത്തിലേയ്ക്ക് വരെ നമ്മളെ പതിയെ നയിക്കാന്‍ ഇതിന് ശേഷിയുണ്ട്.പ്രമേഹം തുടക്കത്തില്‍ തന്നെ കണ്ടെത്തി അതിനുവേണ്ട ചികിത്സയും അതിനോടൊപ്പം, വ്യായാമവും ഡയറ്റും പിന്തുടരണം. ഇല്ലെങ്കില്‍ ഇത് നമ്മളുടെ പല അവയവങ്ങളേയും കാര്യമായി ബാധിച്ചെന്ന് വരാം.

പ്രത്യേകിച്ച് നിങ്ങളുടെ വൃക്കയുടേയും ഹൃദയത്തിന്റേയും ആരോഗ്യത്തെ ഇത് കാര്യമായി ബാധിക്കുന്നതിന് കാരണമാണ്.അതിനാല്‍ തന്നെ, പ്രമേഹം ഉണ്ടെങ്കില്‍ അതിനെ നിസ്സാരമായി കാണാതെ, ഒരു ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുക. അതിനോടൊപ്പം നല്ല ഡയറ്റും പിന്തുടരണം. ഇത്തരത്തില്‍ നിങ്ങള്‍ പിന്തുടരുന്ന ഡയറ്റില്‍ ചേര്‍ക്കാവുന്ന പഴമാണ് പേരയ്ക്ക.പേരയ്ക്കയില്‍ ആന്റിഡയബറ്റിക് ഘടകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഇത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്.പല എക്‌സ്‌പേര്‍ട്ടുകളുടേയും അഭിപ്രായത്തില്‍, ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ പോലും പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താന്‍ പേരയ്ക്ക തൊലിയോടെ കഴിക്കുന്നത് നല്ലതാണ് എന്ന് പറയുന്നുണ്ട്.

നമ്മളുടെ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാണ്. ചീത്ത കൊളസ്‌ട്രോള്‍ രക്തധമനികളില്‍ അടിഞ്ഞ് കൂടുകയും ഇത് രക്തം മറ്റ് അവയവങ്ങളിലേയ്ക്ക് കൃത്യമായി എത്താതിരിക്കുകയും ചെയ്യുന്നു.ഇത് രക്തസമ്മര്‍ദ്ദം കൂട്ടുന്നതിലേയ്ക്കും നയിക്കുന്നുണ്ട്. അതുപോലെ, അറ്റാക്ക്, സ്‌ട്രോക്ക് എന്നീ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നു. അതിനാല്‍, ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
പേരയ്ക്കയില്‍ ആന്റി- ഡയബറ്റിക് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നത് പോലെ തന്നെ ധാരാളം നാരുകളും അടങ്ങിയിരിക്കുന്നതിനാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.

പേരയ്ക്ക അതിന്റെ തൊലിയോടുകൂടി തന്നെ കഴിച്ചാല്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നുണ്ട് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നവര്‍ക്ക് കരള്‍ സംബന്ധമായ അസുഖങ്ങള്‍ കുറവായിരിക്കും എന്ന് പറയുന്നു.
നിങ്ങളുടെ വീട്ടില്‍ പേരയ്ക്ക ഉണ്ടെങ്കില്‍ അത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. നന്നായി പഴുത്ത പേരയ്ക്ക കഴിക്കാം. അതുപോലെ, പഴുപ്പ് കുറഞ്ഞ പേരയ്ക്ക കഴിക്കുനന്തും നല്ലതാണ്. അമിതമായി കഴിക്കരുത്. മിതമായ രീതിയില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

Anusha PV

Recent Posts

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ! സ്‌കൂട്ടറിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…

6 hours ago

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…

6 hours ago

ഭാരതത്തെ ആണവ ശക്തിയാക്കിയത് 1964 ലെ ജനസംഘത്തിന്റെ പ്രമേയം I AB VAJPAYEE

ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp

6 hours ago

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം ! സ്‌ഫോടനത്തിൽ വനവാസി യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…

7 hours ago

മൂന്നാം വരവ് തടയാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്

7 hours ago

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു ! പേവിഷ ബാധയുണ്ടോ എന്ന് സംശയം; പ്രദേശത്ത് ആശങ്ക

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…

7 hours ago