ഗാന്ധിനഗർ: ഗുജറാത്തില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പ് മറ്റന്നാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അവസാന നാളുകളില്‍ വമ്പന്‍ പ്രചാരണ പരിപാടിക് ബി ജെ പി നടത്തി, അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും ബിജെപിയ്ക്കായി പ്രചാരണത്തിനെത്തി. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.
89 സീറ്റുകളിലേക്കാണ് മറ്റന്നാള്‍ വോട്ടെടുപ്പ്. ഭാരത് ജോഡോ യാത്രയ്ക്ക് അവധി നല്‍കി രാഹുല്‍ ഗാന്ധി ഒരു ദിവസം ഗുജറാത്തില്‍ പ്രചാരണത്തിന് എത്തി. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രണ്ടുദിവസം തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത് ഒഴിച്ച് നിര്‍ത്തിയാല്‍ വമ്പന്‍ റാലികള്‍ മാറ്റിനിര്‍ത്തിയുള്ള പ്രചാരണ രീതി ആയിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചത്.
അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നാടിളക്കി മറച്ചുള്ള പ്രചാരണമാണ് നടത്തിയത്. ഭഗവത് മന്നിന്റെ നേതൃത്വത്തില്‍ പഞ്ചാബ് മന്ത്രിസഭ ഒന്നാകെ പ്രചാരണത്തിന് എത്തി.
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…
ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…
വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം അടൂര്‍ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങള്‍…