Migrant Worker
ജീവിത സാഹചര്യങ്ങൾ കൊണ്ട് കുടുംബത്തെ പോറ്റാൻ 10 വർഷം മുൻപ് ഒമാനിലേയ്ക്ക് ജോലിയ്ക്ക് പോയതാണ് ഷിജു വരുതുണ്ണി. എന്നാൽ അവിടെവച്ചുണ്ടായ ഒരു അപകടത്തിൽ ഷിജു മരിച്ചു. മരിച്ച് പത്തുവര്‍ഷം പിന്നിടുമ്പോഴും ഇതുവരെയും ഷിജുവിന്റെ കുടുംബത്തിന് ഒരു രൂപയുടെപോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നമ്പർ വൺ കേരളം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന കേരളത്തിലെ ഒരു കുടുംബത്തിനാണ് ഈ ദുർഗതി.
കുടുംബത്തിന്റെ അത്താണിയായിരുന്ന ഷിജു പോയതോടുകൂടി ആ കുടുംബം ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്താണ്. 2011ല്‍ 35 വയസുള്ളപ്പോഴാണ് ഷിജു നിര്‍മ്മാണ മേഖലയിലെ തൊഴിലാളിയായി ഓമാനിലേക്ക് പോകുന്നത്. ഷിജുവിന്റെ ഭാര്യ ഷിജി അന്ന് രണ്ടാമത് ഗര്‍ഭിണിയായിരുന്നു. ഭാര്യയ്ക്ക് ജോലിയില്ല, മൂത്ത മകള്‍ക്ക് ഏഴ് വസുമായി. സ്വന്തമായി ചെറിയൊരു വീട്, മക്കൾക്കു മികച്ച വിദ്യാഭ്യാസം അങ്ങനെ കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കുന്നതായിരുന്നു തൊഴില്‍തേടിയുള്ള ഷിജുവിന്റെ വിദേശ യാത്ര. എന്നാൽ അതെല്ലാം ഇന്നും വെറും സ്വപ്നങ്ങളായി മാത്രം അവശേഷിക്കുകയാണ്.
എന്നാൽ ഷിജു മരിച്ച ‘അന്നുമുതല്‍ ആ കുടുംബം മന്ത്രിമാരെയും എം.പിമാരെയും എം.എല്‍.എമാരെയും കാണുകയാണ്. തൊഴിലിടത്തിലുണ്ടായ മരണത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒമാനിലെ ഇന്ത്യന്‍ എംബസിക്കും ഷിജു ജോലി ചെയ്തിരുന്ന കമ്പനിക്കും ദില്ലിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കേരളത്തില്‍ നോര്‍ക്കയ്ക്കും പലതവണ കത്തെഴുതി.
പക്ഷേ മരണം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴും ചില ഇ മെയിലുകളും മറുപടി കത്തുകളും ലഭിച്ചതല്ലാതെ നഷ്ടപരിഹാരമായി ഒരുരൂപ പോലും ഒമാന്‍ കമ്പനിയില്‍നിന്നോ ഒന്നും ലഭിച്ചിട്ടില്ല’ എന്നാണ് ഷിജി പറയുന്നത്. എന്നാൽ 2011 മെയ് 28ന് ഇന്ത്യന്‍ എംബസി അയച്ച ഒരു കത്തില്‍, കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള കേസ് നടത്തിപ്പിന് അഭിഭാഷകനെ നിയോഗിക്കുന്നതിനായി ഷിജുവിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കണമെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. നഷ്ടപരിഹാരം ലഭിച്ചാല്‍ അഭിഭാഷകന് നല്‍കേണ്ട തുകയും കത്തില്‍ പറഞ്ഞിരുന്നു. തുടർന്ന് ‘ഞങ്ങള്‍ പവര്‍ ഓഫ് അറ്റോര്‍ണി ഒപ്പിട്ടു കൊടുത്തു. അതിനു ശേഷവും ഒന്നും സംഭവിച്ചില്ല. 2017ല്‍ വീണ്ടും ഇന്ത്യന്‍ എംബസി ഒരു പവര്‍ ഓഫ് അറ്റോര്‍ണി കൂടി ആവശ്യപ്പെട്ട് ഞങ്ങളെ സമീപിച്ചു. അങ്ങനെ ഞങ്ങള്‍ വീണ്ടും പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി. പക്ഷേ പിന്നീടും പ്രതികരണമൊന്നുമുണ്ടായില്ല’ എന്നും ഷിജുവിന്റെ ഭാര്യ പറയുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…