Monday, September 28, 2026

നമ്പർ വൺ കേരളം!!! 10 വർഷം മുൻപ് ഒമാനില്‍ ജോലിസ്ഥലത്തു മരിച്ച ഷിജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ഇല്ല, സഹായവുമില്ല; കണ്ണുനീരോടെ ഒരമ്മയും രണ്ടു മക്കളും

ജീവിത സാഹചര്യങ്ങൾ കൊണ്ട് കുടുംബത്തെ പോറ്റാൻ 10 വർഷം മുൻപ് ഒമാനിലേയ്ക്ക് ജോലിയ്ക്ക് പോയതാണ് ഷിജു വരുതുണ്ണി. എന്നാൽ അവിടെവച്ചുണ്ടായ ഒരു അപകടത്തിൽ ഷിജു മരിച്ചു. മരിച്ച് പത്തുവര്‍ഷം പിന്നിടുമ്പോഴും ഇതുവരെയും ഷിജുവിന്റെ കുടുംബത്തിന് ഒരു രൂപയുടെപോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നമ്പർ വൺ കേരളം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന കേരളത്തിലെ ഒരു കുടുംബത്തിനാണ് ഈ ദുർഗതി.

കുടുംബത്തിന്റെ അത്താണിയായിരുന്ന ഷിജു പോയതോടുകൂടി ആ കുടുംബം ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്താണ്. 2011ല്‍ 35 വയസുള്ളപ്പോഴാണ് ഷിജു നിര്‍മ്മാണ മേഖലയിലെ തൊഴിലാളിയായി ഓമാനിലേക്ക് പോകുന്നത്. ഷിജുവിന്റെ ഭാര്യ ഷിജി അന്ന് രണ്ടാമത് ഗര്‍ഭിണിയായിരുന്നു. ഭാര്യയ്ക്ക് ജോലിയില്ല, മൂത്ത മകള്‍ക്ക് ഏഴ് വസുമായി. സ്വന്തമായി ചെറിയൊരു വീട്, മക്കൾക്കു മികച്ച വിദ്യാഭ്യാസം അങ്ങനെ കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കുന്നതായിരുന്നു തൊഴില്‍തേടിയുള്ള ഷിജുവിന്റെ വിദേശ യാത്ര. എന്നാൽ അതെല്ലാം ഇന്നും വെറും സ്വപ്നങ്ങളായി മാത്രം അവശേഷിക്കുകയാണ്.

എന്നാൽ ഷിജു മരിച്ച ‘അന്നുമുതല്‍ ആ കുടുംബം മന്ത്രിമാരെയും എം.പിമാരെയും എം.എല്‍.എമാരെയും കാണുകയാണ്. തൊഴിലിടത്തിലുണ്ടായ മരണത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒമാനിലെ ഇന്ത്യന്‍ എംബസിക്കും ഷിജു ജോലി ചെയ്തിരുന്ന കമ്പനിക്കും ദില്ലിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കേരളത്തില്‍ നോര്‍ക്കയ്ക്കും പലതവണ കത്തെഴുതി.

പക്ഷേ മരണം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴും ചില ഇ മെയിലുകളും മറുപടി കത്തുകളും ലഭിച്ചതല്ലാതെ നഷ്ടപരിഹാരമായി ഒരുരൂപ പോലും ഒമാന്‍ കമ്പനിയില്‍നിന്നോ ഒന്നും ലഭിച്ചിട്ടില്ല’ എന്നാണ് ഷിജി പറയുന്നത്. എന്നാൽ 2011 മെയ് 28ന് ഇന്ത്യന്‍ എംബസി അയച്ച ഒരു കത്തില്‍, കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള കേസ് നടത്തിപ്പിന് അഭിഭാഷകനെ നിയോഗിക്കുന്നതിനായി ഷിജുവിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കണമെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. നഷ്ടപരിഹാരം ലഭിച്ചാല്‍ അഭിഭാഷകന് നല്‍കേണ്ട തുകയും കത്തില്‍ പറഞ്ഞിരുന്നു. തുടർന്ന് ‘ഞങ്ങള്‍ പവര്‍ ഓഫ് അറ്റോര്‍ണി ഒപ്പിട്ടു കൊടുത്തു. അതിനു ശേഷവും ഒന്നും സംഭവിച്ചില്ല. 2017ല്‍ വീണ്ടും ഇന്ത്യന്‍ എംബസി ഒരു പവര്‍ ഓഫ് അറ്റോര്‍ണി കൂടി ആവശ്യപ്പെട്ട് ഞങ്ങളെ സമീപിച്ചു. അങ്ങനെ ഞങ്ങള്‍ വീണ്ടും പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി. പക്ഷേ പിന്നീടും പ്രതികരണമൊന്നുമുണ്ടായില്ല’ എന്നും ഷിജുവിന്റെ ഭാര്യ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles