ടെക്‌സസ് നഗരത്തില്‍ വീണ്ടും വെടിവയ്പ്പ്. വെസ്റ്റ് ടെക്‌സസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. പരുക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മെക്‌സിന്‍ അതിര്‍ത്തിയിലെ നഗരമായ സൊകോറോവിലെ ഒരു വീട്ടില്‍ വച്ചാണ് വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. പ്രദേശത്ത് നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബിരുദവിദ്യാര്‍ത്ഥികള്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് 16നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടി നടന്നുകൊണ്ടിരിക്കെ രണ്ട് ഗ്രൂപ്പുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതാണ് വെടിവയ്പ്പിന് കാരണമായതെന്നും സൊകോറോ പൊലീസ് പറഞ്ഞു. വെടിവയ്പ്പ് നടത്തിയ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അയാൾക്കെതിരെ അറസ്‌ററ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
യുഎസില്‍ ആശുപത്രി സമുച്ചയത്തില്‍ ഇന്നലെ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവമുണ്ടായി. ഒക്ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവയ്പ്പുണ്ടായത്. അമേരിക്കയിലെ വെടിവയ്പ്പുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം രാജ്യത്തെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തുകയാണ്. അക്രമിസംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടു. വെടിവയ്പ്പിനെക്കുറിച്ച് വിവരമറിഞ്ഞയുടന്‍ പൊലീസ് പാഞ്ഞെത്തിയതിനാല്‍ കൂടുതല്‍ മരണങ്ങള്‍ ഒഴിവായി.
ന്യൂ ഓര്‍ലീന്‍സിലെ മോറിസ് ജെഫ് ഹൈസ്‌കൂളിലാണ് വെള്ളിയാഴ്ച വെടിവയ്പ്പുണ്ടായത്. ഉവാള്‍ഡെ വെടിവയ്പ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…
തിരുവനന്തപുരം : എസ്ഐആറിനോട് അനുബന്ധിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് അവസാനിക്കും .കരട് വോട്ടർപട്ടിക 23-നാകും പ്രസിദ്ധീകരിക്കുക. വിതരണം…