Friday, October 2, 2026

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; 13 പേർക്ക് പരിക്കേറ്റു, 3 പേർ പിടിയിൽ

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലുള്ള ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു വെടിവെപ്പ് നടന്നത്. വെടിവയ്പ്പിൽ 12 പേർക്ക് പരിക്കേറ്റു.

ഇതിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, പരിക്കേറ്റവരിൽ 15 മുതൽ 73 വയസ് വരെ പ്രായമുള്ളവരുമുണ്ട്.

Related Articles

Latest Articles