news- IS -Terrorists
പെഷവാർ: പാകിസ്ഥാനിൽ പളളിയിലുണ്ടായ ചാവേർ ആക്രമണത്തിനു ( Blast In Pakistan)പിന്നിൽ ഐ.എസ് എന്ന് റിപ്പോർട്ട്. ആക്രമണത്തിൽ മരണസംഖ്യ ഉയരുകയാണ്. 57 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വടക്കു കിഴക്കൻ പാകിസ്ഥാനിലെ പെഷവാറിലെ ഷിയ പള്ളിയിലാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിനുപിന്നാലെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തുകൊണ്ടുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി വലിയ ജനക്കൂട്ടം പള്ളിക്കുള്ളിലുള്ള സമയത്തായിരുന്നു ചാവേറുകൾ എത്തിയത്. അഫ്ഗാനിസ്ഥാൻ അതിർത്തിയിലാണ് സ്‌ഫോടനം നടന്ന ഖ്വിസ ഖ്വാനി മേഖലയിലുള്ള ജാമിയ മുസ്ലീം പള്ളി സ്ഥിതി ചെയ്യുന്നത്.
മാർക്കറ്റ് പ്രദേശമായതിനാൽ പ്രദേശത്ത് എപ്പോഴും വലിയ ആൾക്കൂട്ടമാണുള്ളത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. രണ്ട് ചാവേറുകൾ പള്ളിക്കുള്ളിലേക്ക് കയറി ആക്രമണം നടത്തുകയായിരുന്നു. പള്ളിക്ക് പുറത്ത് കാവലുണ്ടായിരുന്ന പോലീസുകാരിൽ ഒരാളെ വെടിവച്ച് കൊന്ന ശേഷമാണ് അക്രമികൾ അകത്തേക്ക് കടന്നത്. തൊട്ടുപിന്നാലെ ഉഗ്രസ്‌ഫോടനമുണ്ടാവുകയായിരുന്നു.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…