Tuesday, May 14, 2024
spot_img

കൊട്ടാരക്കരയിൽ SFI ആക്രമണത്തിൽ ABVP പ്രവർത്തകനും SIയ്‌ക്കും പരിക്ക്; കോളേജിന് പിന്നാലെ ആശുപത്രിയിലും കൊലവിളി

കൊല്ലം: കൊട്ടാരക്കരയിൽ SFI പ്രവർത്തകരുടെ ആക്രമണത്തിൽ ABVP പ്രവർത്തകനും പോലീസ് സബ് ഇൻസ്‌പെക്ടർക്കും പരിക്ക്. എബിവിപി പ്രവർത്തകനായ ശ്രീക്കുട്ടൻ, കൊട്ടാരക്കര എസ്‌ഐ ദീപു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിലാണ് ഇന്ന് SFI പ്രവർത്തകരുടെ ആക്രമണമുണ്ടായത്. എന്നാൽ അക്രമണത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ച താലൂക്ക് ആശുപത്രിയിലും SFI പ്രവർത്തകരെത്തി സംഘർഷമുണ്ടാക്കി.

അതേസമയം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം ക്യാമ്പസ്സിൽ SFI നിരന്തരം പ്രകോപനം സൃഷ്ടിക്കുകയായുന്നുവെന്ന് മറ്റ് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.

ഇലക്ഷൻ ദിവസവും ഫലം പ്രഖ്യാപിച്ച സമയത്തും കോളേജിൽ SFI സംഘർഷം ഉണ്ടാക്കിയിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ഇന്ന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് 10ത്തോളം വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിയിരിക്കുകയാണ്.

Related Articles

Latest Articles