ന്യൂയോർക്ക്: ധ്യാനം ഒരു അവശ്യകതയാണ് എല്ലാവരും ചിന്തിക്കുന്നത് പോലെ അത് ആഡംബരമല്ലെന്നും ധ്യാനം മാനസികമായ ശുചിത്വമാണെന്നും ആത്മീയാചാര്യൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ. ആദ്യ ധ്യാന ദിനാചരണത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് ശാരീരികമായ വ്യക്തി ശുചിത്വം ഉള്ളതുപോലെ മാനസികമായ ശുചിത്വം അത്യാവശ്യമാണ്. കൂടുതൽ ഏകാഗ്രമായി ഇരിക്കാനും മാനസിക സമ്മർദ്ദവും പിരിമുറുക്കവും ഇല്ലാതാക്കാനും അത് സഹായിക്കും. മാനസികമായ പ്രശനങ്ങൾ സമൂഹത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. യുവാക്കളിൽ ഒരു ഭാഗം എടുത്തുചാട്ടം കാട്ടുന്നവരാണെങ്കിൽ മറ്റൊരു വിഭാഗം വിഷാദരോഗ ബാധിതരാണ്. നമ്മൾ നമ്മളോടും സഹജീവികളോടും പരിസ്ഥിതിയോടും സംവേദനക്ഷമതയുള്ളവരായിരിക്കണം. ധ്യാനം നമ്മുടെ പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുകയും നമുക്ക് ചുറ്റുമുള്ള ആളുകളുടെ വികാരങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്നു. തനിക്കും മറ്റുള്ളവർക്കും ദോഷം ചെയ്യുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ഇത് നമ്മെ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ പ്രസിഡൻ്റ് ഫിലിമോൻ യാങ്ങിൻ്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവ്വതനേനി പങ്കെടുത്തു; ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഓപ്പറേഷണൽ സപ്പോർട്ട് അണ്ടർ സെക്രട്ടറി ജനറൽ അതുൽ ഖരെ; മുതിർന്ന യുഎൻ ഉദ്യോഗസ്ഥർ; സ്ഥിരം പ്രതിനിധികൾ; നയതന്ത്ര സേനയിലെ അംഗങ്ങൾ; കൂടാതെ മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു.
കഴിഞ്ഞ 43 വർഷങ്ങളായി 180 ൽ ഏറെ രാഷ്ട്രങ്ങളിൽ ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ ഗുരുദേവ് ശ്രീശ്രീ രവിശങ്കറിന്റെ ആഹ്വാന പ്രകാരം ധ്യാന പരിശീലനം നടന്നു വരികയാണ്. ഇത് കണക്കിലെടുത്താണ് ഐക്യരാഷ്ട്രസഭ യിൽ നിന്നും ഗുരുദേവിന് പ്രത്യേക ക്ഷണം ലഭിച്ചത്. അന്താരാഷ്ട്ര ധ്യാന ദിനമായ ഇന്ന് കേരളത്തിലെ 14 ജില്ലകളിൽ ചരിത്ര പ്രാധാന്യമുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം ധ്യാന സംഗമം നടന്നും. കൂടാതെ 500 ലധികം ആർട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിലും ധ്യാനസംഗമം നടന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…